Skip to main content

Posts

Showing posts from May, 2021

ദ്വീപിലെ മീൻപിടുത്തം ..... അതവരുടെ ജീവിതമാർഗം -ഹോബി

ഒരു വൈകുന്നേരം മിനി കോയ് ദ്വീപിലെ വില്ലേജു റോഡുകൾക്കിടയിലൂടെ  സൈക്കളിൽ കറങ്ങി നടക്കുന്നതിനിടയിൽ കുറച്ച് നേരം ബീച്ചിലേക്ക് സൈക്കൾ ഉന്തി കൊണ്ട് നടന്നു. ഒരു ചെറിയ കുട്ടി അവൻ്റെ ഉപ്പൂപ്പയുടെ കൂടെ മത്സ്യ ബന്ധനത്തിന് പോയ ഉപ്പയെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ദ്വീപുവാസികളായ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം ഒന്ന് മത്സ്യ ബന്ധനവും രണ്ട് തെങ്ങ് കൃഷിയുമാണ്. അങ്ങ്  ദൂരെ നിന്നും കുറച്ച് ബോട്ടുകൾ തീരത്തേക്ക്  വരുന്നുണ്ട്... ചെറിയ ബോട്ടുകളിൽ മത്സ്യങ്ങളായി വരുന്ന സുന്ദരമായ കാഴ്ച... ആ കുട്ടി ഉപ്പയെ കണ്ടു ....ഉറക്കെ ...പ്പാ.... പ്പാ എന്ന് വിളിക്കുന്നുണ്ട്... അദ്ദേഹം തിരിച്ചു കൈ വീശി കാണിച്ചു.... വള്ളം തീരത്തേക്കടുത്തു ജോലിക്കാർ എല്ലാവരും കൂടി വള്ളംകരയിലേക്ക് തള്ളി കയറ്റി . ബോട്ട് നിറയെ വലിയ ചൂര മത്സ്യങ്ങളാണ്, അവർ ഓരോന്നും മണൽ പരപ്പിൽ പരത്തി ഇട്ടു.... അവിടെ വലിയ അലുമിനിയം പാത്രങ്ങളായി കാത്തു നിന്ന സ്ത്രീകൾക്ക് അവരുടെ പങ്ക് നൽകി. സ്ത്രീകളിൽ ചിലർ മത്സ്യത്തിൻ്റെ തല മുറിച്ച് കളഞ്ഞ് മാംസം മാത്രം കടൽ വെള്ളത്തിൽ കഴുകി.പാത്രത്തിൽ വെച്ച് തലച്ചുമടായി വീട്ടിലേക്ക് പോയി. പണിക്കു വന്ന ജോലിക്കാർക്...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

ലക്ഷദ്വീപ് യാത്രയിൽ ഉയർത്തെഴുന്നേറ്റ സൈക്കിൾ സ്വപ്നം

ഒരു വർഷം മുൻപ് ലക്ഷദ്വീപിൽ നടത്തിയ സൈക്കിൾ യാത്രയാണ് വീണ്ടും മനസ്സിലേക്ക് ഒരു സൈക്കിൾ കാലത്തിലേക്ക് തിരിച്ചു പോക്കിന് കാരണമാക്കിയത്. മിനിക്കോയ് ദ്വീപിൽ ചെന്നിറങ്ങിയ സമയം എന്നെ സ്വീകരിക്കാൻ വന്ന ഷെമീം സാറുമായി വളരെ പെട്ടെന്ന് തന്നെ നല്ല സൗഹൃദമായി ,അന്നു തന്നെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു ,മുറ്റത്തിരിക്കുന്ന സൈക്കിൾ പെട്ടെന്ന് കണ്ണിലുടക്കി - സാർ സൈക്കിൾ താൽപര്യമുണ്ടോ - എന്നോട്  എടുത്തോയെന്നും... കേട്ട പാതി ഞാനവനെയങ്ങട്ട് പൊക്കി..... പിന്നീട് ഈ സൈക്കളിൽ  ദ്വീപിൽ ഞാൻ പോകാത്ത മുക്കും മൂലയും ഇല്ല.... ദ്വീപിൽ എത്തിയ ദിവസം മുതൽ ഈ സൈക്കിളായിരുന്നു എൻ്റെ പ്രധാന യാത്രാ വാഹനം .ആകെ ഏഴ് കിലോമീറ്റർ ദൂരമുള്ള ദ്വീപിൽ കറങ്ങാൻ ഇതിൽ കൂടുതൽ എന്ത് വേണം. നല്ല സുന്ദരൻ ഹീറോ സ്പ്രിൻ്റ് ഗിയർ സൈക്കിൾ .. കൊറോണ പ്രശ്നങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ ഒരാഴ്ചകൊണ്ട് തിരിച്ച് കൊച്ചിയിലേക്ക് കപ്പൽ കയറിയത് സൈക്കിൾ സ്വപ്നം മനസ്സിൽ വെച്ചു കൊണ്ടായിരുന്നു. നാട്ടിൽ വന്ന് ഒരു വർഷം കഴിഞ്ഞാണ് ഒരു സൈക്കിൾ സ്വന്തമാക്കാൻ സാധിച്ചത്. ഇടക്ക് ഷെമീം സാറിനെ വിളിച്ചപ്പോൾ സൈക്കളിൻ്റെ കാര്യം ഓർമ്മിപ്പിച്ചിരുന്നു..... എന്തായാലും സ...

ആദ്യത്തെ MTB - ഒരു കറുത്ത തെരുവ് പൂച്ച

ഹൈസ്‌ക്കൂൾ  ക്ലാസുകളിൽ പഠിക്കുബോഴാണ് കുറച്ച് വലിയ സൈക്കളിനോട് മോഹം തുടങ്ങിയത്.... മോഹം മമ്മി വഴി പപ്പയിലേക്കെത്തി .... അവസാനം തീരുമാനമായി... അന്നത്തെ കാലത്ത് BSA യുടെ സൈക്കിൾ ആണ് എല്ലാവരും വാങ്ങാറ് - അത് വാങ്ങാം എന്ന ഉദ്ദേശ്യത്തിലായിരുന്നു പപ്പ .കൂട്ടുകാരനായ രന്ദീപ്‌ അന്ന് ഒരു ഗിയർ സൈക്കിൾ വാങ്ങിയിരുന്നു. അക്കാലത്ത് ഗിയർ സൈക്കിൾ പ്രചാരമായി വരുന്നു.    അന്നും ഇന്നും കുന്നകുളത്തെ സൈക്കിൾ കട എന്നു പറഞ്ഞാൽ ചാക്കപ്പായി സൈക്കിൾസ് ആണ്. നേരെ കടയിലേക്ക് ,കടക്കാർ സൈക്കിൾസ് കാണിച്ചു കൊണ്ടിരുന്നു എന്നാലും എൻ്റെ കണ്ണുടക്കിയത് ഒരു കറുത്ത തെരുവു പൂച്ചയിൽ ( BSA - Street Cat) സാധാരണ ഹാൻഡലിന് പകരം ബാർ ഹാൻഡിൽ, കൂടെ വേറൊരു കൊമ്പൻ ബാറും - ബ്രേക്ക് ലിവറിന് മുന്നിൽ രണ്ട് ചിറകുകൾ - തടിയൻ ടയർ.... ഒന്നും നോക്കീല _ വാശി പിടിച്ചു - സംഭവം ഒപ്പിച്ചെടുത്തു. വീട്ടിൽ കൊണ്ടു വന്നപ്പോൾ മിക്കവരും കറുത്ത നിറത്തെ കുറിച്ചും സൈക്കിളിനെ കുറിച്ചും പറഞ്ഞ പരദൂഷണങ്ങൾ മ്മടെ മുന്നിൽ വില പോയില്ല. ഇതാണ് മ്മടെ ആദ്യത്തെ MTB സൈക്കിൾ. ഇത്തരം സൈക്കിളിനെയാണ്  MTB എന്ന് പറയുന്നത് എന്നറിഞ്ഞിട്ടൊന്നുമല്ല ... എന്നാലും അന്നും...

ആവേശപ്പുറത്ത് ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് കിലോമീറ്റർ റൈഡ്.

------------------------------------------------------- പലരും ആവേശപ്പുറത്ത്  തുടങ്ങിയ  യാത്രകൾ പാതിവഴിയിൽ ഉപേക്ഷിച്ച കഥകൾ കേട്ടിട്ടുണ്ട് .അത്യാവശ്യം പരിശീലനമില്ലാതെ ഒരു ദീർഘദൂര യാത്ര പരാജയമായിരിക്കും! ചെറിയ ദൂരങ്ങൾ ചവിട്ടി ശീലിച്ച ശേഷം മാത്രം ദീർഘമായ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാം. വ്യക്തമായ പ്ലാനിങ്ങ് ഇല്ലാതെ ഒരു യാത്രയും നടത്തരുത്. ദിവസവും ഒരു രണ്ട്‌ മണിക്കൂർ വീതം നിശ്ചിത ദൂരം സൈക്കിൾ ചവിട്ടി പരിശീലിക്കാം. ശരാശരി 15 മുതൽ 25 വരെ കിലോമീറ്റർ വേഗത എനിക്ക്  MTB- യിൽ ലഭിക്കുന്നുണ്ട്. ഹൈബ്രിഡ്, റോഡ് ബൈക്ക് മോഡലുകളിലാണ് കൂടുതൽ വേഗത ലഭിക്കുക.  വേഗത കൂടുമ്പോൾ സുരക്ഷയെ കുറിച്ച് മറക്കരുത് - ഹെൽമെറ്റ് ,കാൽ - കൈമുട്ടിൽ ഇടാനുള്ള പാഡുകൾ, ഗൗസുകൾ, ഷൂ തുടങ്ങിയ എല്ലാ റൈഡിങ്ങ്‌ ഗിയേഴ്സ് ഉപയോഗിക്കുന്നത് നല്ലതാണ്.  ലഗേജുകൾ പരമാവധി കുറക്കുന്നതാണ് നല്ലത്. കരിയറിലെ ബാഗിൽ ലഗേജുകൾ ഉറപ്പിച്ചു വെക്കാം. ഭാരം കൂടിയാൽ സൈക്കിൾ ചവിട്ടാനും ബുദ്ധിമുട്ടാവും. വിശ്രമിച്ചുകൊണ്ടുള്ള യാത്രയാണ് എപ്പോഴും നല്ലത് - അത് നിങ്ങൾക്ക് തുടർന്നും നല്ല ശരാശരിയിൽ സൈക്കിൾ ചവിട്ടാൻ സാധിക്കും. വിശ്രമിക്കുന്ന സമയത്ത...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

ഇരുട്ടിലെ സൈക്കിൾ സവാരി.......

രാവിലെ നേരത്തെ സൈക്കിൾ സവാരി തുടങ്ങാം ,വെയിലിന് ചൂടേറുന്ന സമയങ്ങൾ വിശ്രമിച്ച് - വെയിൽ കുറയുന്ന സമയങ്ങളിൽ പരമാവധി ദൂരം സവാരി ചെയ്യാം.  രാവിലെ 4 മുതൽ ഒരു 11:30 സൈക്കിൾ ചവിട്ടാം. ഉച്ചക്ക് വിശ്രമിച്ച ശേഷം 2:30 മുതൽ 6 :30 വരെയും സൈക്കിൾ ചവിട്ടാം, എന്നാലും കൂടുതൽ വൈകാതെ രാത്രി വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തണം. വലിയ കണ്ടെയ്നർ വാഹനങ്ങൾ കൂടുതലും രാത്രി സമയത്താണ് റോഡിലിറങ്ങുന്നത്. അതു കൊണ്ട് തന്നെ വൈകുന്നേരം പരമാവധി യാത്ര ഒഴിവാക്കുക. ഇരുട്ടുള്ള സമയങ്ങളിൽ ഒരു ലൈറ്റ് മുന്നിലും ഒരു ബ്ലിൻക്കർ ലൈറ്റ്  പുറകിലും ഉണ്ടാകണം. ഇവിടെ കാണിച്ചിരിക്കുന്ന ലൈറ്റുകൾ 400 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ഓൺലൈനിൽ വ്യത്യസ്ഥ ഓഫറുകളിൽ ലഭ്യമാണ്. ഞാൻ അടുത്തുള്ള ഷോപ്പിൽ നിന്നാണ് വാങ്ങിയത്. രണ്ടിനും കൂടെ 850/- രൂപ നൽകി .രണ്ട് മണിക്കൂർ ധാരാളം ഉപയോഗിക്കാം .USB കേബിൾ ഉപയോഗിച്ച് ഇവ രണ്ടും  ചാർജ് ചെയ്യാവുന്നതാണ്- പവർ ബാങ്കിൽ നിന്നും ചാർജ് ചെയ്യാം. വ്യത്യസ്ഥമായ മോഡിൽ ലൈറ്റ് പ്രകാശിപ്പിക്കാം. പുറകിലെ ബ്ലിങ്കറിൽ രണ്ട് നിറങ്ങൾ ഉണ്ട് ചുവപ്പും നീലയും അതും നമുക്ക് ഇഷ്ടമുള്ള മോഡിൽ മാറ്റാൻ സാധിക്കും. രണ്ടിൽ നിന്നും അത്യാവശ്യം വ...

സൈക്കളിൻ്റെ കാറ്റ് പോയാൽ!

സൈക്കിളിൻ്റ കാറ്റടിക്കൽ ഒരു ചടങ്ങാണ്! യാത്രകൾക്കിടയിൽ ഒറ്റപ്പെട്ട വഴികളിൽ വെച്ച് ടയറിലെ കാറ്റു കുറയുകയോ പഞ്ചറാവുകയോ ചെയ്താൽ പെട്ടെത് തന്നെ.എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ  സൈക്കിൾ ട്യൂമ്പ്, പഞ്ചർ കിറ്റ് ,എയർ പമ്പ് എന്നിവ  കരുതിയാൽ നല്ലതാണ്. സൈക്കിൾ യാത്രികർക്ക് ബാഗിൽ ഇട്ട് കൊണ്ടു നടക്കാവുന്ന ചെറിയ എയർ പമ്പ് വിപണിയിൽ ലഭ്യമാണ് 600 രൂപ മുതൽ നല്ല പോർട്ടബിൾ എയർ പമ്പ് ലഭിക്കും. ഭാരം കുറഞ്ഞ ഈ പമ്പിന് ഏകദേശം ഒരടി മാത്രം നീളം ഉണ്ടാകൂ. ഞാൻ വാങ്ങിയത് 700 രൂപക്കാണ്, ആത്യാവശ്യം നല്ല നിലവാരം ഉള്ളതാണ്

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

ഈ സാഹചര്യത്തിൽ നമ്മളെ പോലെ വിശ്രമം സൈക്കളിനും!

----------------------------------------------------------- നല്ല സൈക്കളിൽ നല്ല യാത്രകൾ എല്ലാവരുടേയും സ്വപ്നങ്ങളാണ് ... കോവിഡ് മഹാമാരിയുടെ  വിഷമഘട്ടങ്ങളിലൂടെ നമ്മുടെ സുഹൃത്തുക്കൾ കൂടപിറപ്പുകൾ കടന്നു പോകുന്നു.  കുറച്ച് ദിവസം ക്ഷമയോടെ കാത്തിരിക്കാം. നമ്മുടെ സുരക്ഷ പോലെ മറ്റുള്ളവരുടെ സുരക്ഷക്കും പ്രാധാന്യമുണ്ട്.  ലോക്ക് ഡൗൺ നീട്ടി ട്രിപ്പിൾ ലോക്ക് ഡൗൺ കൂടാതെ ന്യൂനമർദ്ദം മൂലം  പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴ - ഈ സാഹചര്യത്തിൽ എല്ലാവർക്കും വിശ്രമം ആവശ്യം. നമ്മളെ പോലെ സൈക്കളും വിശ്രമിക്കട്ടെ! വാങ്ങിയാൽ പിന്നെ കേടാകുബോൾ നോക്കാമെന്ന് ചിന്തിച്ച് ,സൈക്കളിന് ഒരു സർവീസും ചെയ്യാത്തവർക്ക് പിന്നീട് നല്ല വില നൽകേണ്ടി വരും. മോട്ടോർ വാഹനങ്ങൾ പോലെ സൈക്കളും കൃത്യമായ സർവീസ് നടത്തണം. ദിവസവും സൈക്ലിങ്ങ് ചെയ്യുന്നവർ മൂന്നു മാസം കൂടുമ്പോഴെങ്കിലും സർവീസ് ചെയുന്നത്  നല്ലതാണ്. ഇപ്പോൾ കടകൾ ഇല്ലാത്തതിനാൽ നമുക്കതിനുള്ള സാഹചര്യം ഇല്ല ! എങ്കിലും നമ്മളെ കൊണ്ട് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. മഴക്കാലത്തെ പ്രധാന വില്ലനാണ് തുരുബ്-ഈർപ്പമുള്ള അവസ്ഥകൾ സൈക്കളിനെ വലിയ തകരാറിലേക്ക് നയിക്കും. അലോയ് സൈ...

സൈക്കിൾ വ്യായാമവും - എൻ്റെ തടിയും

ഓരോ ദിവസവും സൈക്കളിൽ കഴിയാവുന്നത്ര ദൂരം താങ്ങണമെന്ന മോഹത്തോടെയാണ് സൈക്കിൾ വാങ്ങിയത് എന്നാൽ കൊറോണ സൈക്കളിനെ ഒരു മൂലക്കാക്കി. ലോക്ക് സൗൺ വീണ്ടും നീട്ടിയ ഈ സാഹചര്യത്തിൽ ഇനിയെന്നാവോ വീണ്ടുമൊരു പ്രഭാതസവാരി. ഒരു മാസം കൊണ്ട് 12 കിലോ ഭാരം കുറച്ചത് പലരും വിശ്വസിച്ചിട്ടില്ല . ഭാരം കുറക്കാൻ ചെയ്ത കാര്യങ്ങൾ ഇന്നു പങ്കുവെയ്ക്കാം. ഞാൻ ഉപയോഗിക്കുന്നത് ഒരു MTB സൈക്കിളാണ്, അതു കൊണ്ടു തന്നെ കുറച്ച് അധികം ഊർജം ഉപയോഗിച്ചാൽ മാത്രമേ വേഗതയിൽ പോകാൻ സാധിക്കൂ. പ്രഭാതസവാരിയാണ് കൂടുതലും ചെയ്തത്. സൈക്ലിങ്ങിന് മുൻപ് ഭക്ഷണം കഴിക്കാറില്ല കുറച്ച് വെള്ളം കുടിച്ച ശേഷം സൈക്ലിങ്ങ് തുടങ്ങും. ഒരു മണിക്കൂറിൽ 15 മുതൽ 20 വരെ കിലോമീറ്റർചവിട്ടണം. അത്തരത്തിൽ ഒരു ദിവസം  രണ്ട് മണിക്കൂർ കൊണ്ട് ശരാശരി മുപ്പത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയിരുന്നു. അതിനിടയിൽ ഒറ്റ ദിവസം കൊണ്ട് 204 കിലോമീറ്ററും ചവിട്ടി പാലക്കാട് പോയി കറങ്ങി വന്നു.  പരമാവധി ക്ഷീണം വരുമ്പോൾ മാത്രം നിർത്തി വിശ്രമിക്കും. മുപ്പത് കിലോമീറ്റർ ചവിട്ടുമ്പോൾ ഇപ്പോൾ വലിയ ക്ഷീണം ഇല്ല. ഇടക്കിടക്ക് വെള്ളം കുടിക്കണ ശീലം ഇല്ല. സൈക്ലിങ്ങ് കഴിഞ്ഞ് വന്നാൽ തറയിൽ ഇരുന്ന് വിശ്രമിച്ച് '...

ഗിയർ സൈക്കിൾ ചവിട്ടാൻ നല്ല സുഖാ!

എല്ലാവരും പറയാറുണ്ട് - ഗിയർ സൈക്കിൾ ഓടിക്കാൻ  ഭയങ്കര സുഖാ.....ഗിയർ സൈക്കിളുകളുടെ  പെടലിൽ പ്രയോഗിക്കുന്ന ഊർജവും  ചക്രങ്ങളുടെ കറക്കവും തമ്മിലുള്ള ബന്ധം തന്നെയാണ് ഇത്തരം സൈക്കിൾ ചവിട്ടുന്നവരുടെ ഈ അഭിപ്രായത്തിന് കാരണം. ഓടിക്കുന്ന ആളും, യാത്രയുടെ രീതിയുമനുസരിച്ച് ഗിയറിംഗ് രീതി മാറിവരും. മൾട്ടി സ്പീഡ് സൈക്കിളുകൾ ആവശ്യത്തിനനുസരിച്ച് ഗിയർ‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നു.  ഇറക്കം ഇറങ്ങുമ്പോൾ വലിയ ഗിയറുകളും, സമതലങ്ങളിലൂടെ പോകുമ്പോൾ മീഡിയം ഗിയറും, കയറ്റം കയറുമ്പോൾ ചെറിയ ഗിയറുകൾ ഇടാം.  ചെറിയ ഗിയറുകളിൽ പെഡലുകളുടെ ഓരോ വൃത്താകൃത ചലനത്തിനും , കുറഞ്ഞ കറക്കമാണുള്ളത്. ഇതുമൂലം  കുറ‍ഞ്ഞ ഊർജ്ജംകൊണ്ടുതന്നെ കൂടുതൽ ദൂരം സാധ്യമാക്കുന്നു.  ഉയർന്ന ഗിയറുകളിലൂടെ പെ‍ഡലുകളുടെ ചെറിയ കറക്കത്തിലൂടെ കൂടുതൽ ദൂരം സ‍ഞ്ചരിക്കാൻ കഴിയുന്നു. പക്ഷെ ഓരോ കറക്കത്തിനും കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരുന്നു. 21 സ്പീഡുള്ള സൈക്കളുകളിൽ ചെറിയ ഗിയർ എന്നത്  1-1/2/3  എന്നിവയാണ്. ഉയർന്ന ഗിയർ എന്നത് 3 - 5 / 6/ 7 എന്നിവയാണ് . മുൻപ്  ഗിയറിനെ ക്കുറിച്ച് മുൻപ് വിശദമായി എഴുതിയിട്ടുണ്ട് വീണ്ട...

ഗിയർ സൈക്കിൾ ചവിട്ടാൻ നല്ല സുഖാ !

എല്ലാവരും പറയാറുണ്ട് - ഗിയർ സൈക്കിൾ ഓടിക്കാൻ  ഭയങ്കര സുഖാ.....ഗിയർ സൈക്കിളുകളുടെ  പെടലിൽ പ്രയോഗിക്കുന്ന ഊർജവും  ചക്രങ്ങളുടെ കറക്കവും തമ്മിലുള്ള ബന്ധം തന്നെയാണ് ഇത്തരം സൈക്കിൾ ചവിട്ടുന്നവരുടെ ഈ അഭിപ്രായത്തിന് കാരണം. ഓടിക്കുന്ന ആളും, യാത്രയുടെ രീതിയുമനുസരിച്ച് ഗിയറിംഗ് രീതി മാറിവരും. മൾട്ടി സ്പീഡ് സൈക്കിളുകൾ ആവശ്യത്തിനനുസരിച്ച് ഗിയർ‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നു.  ഇറക്കം ഇറങ്ങുമ്പോൾ വലിയ ഗിയറുകളും, സമതലങ്ങളിലൂടെ പോകുമ്പോൾ മീഡിയം ഗിയറും, കയറ്റം കയറുമ്പോൾ ചെറിയ ഗിയറുകൾ ഇടാം.  ചെറിയ ഗിയറുകളിൽ പെഡലുകളുടെ ഓരോ വൃത്താകൃത ചലനത്തിനും , കുറഞ്ഞ കറക്കമാണുള്ളത്. ഇതുമൂലം  കുറ‍ഞ്ഞ ഊർജ്ജംകൊണ്ടുതന്നെ കൂടുതൽ ദൂരം സാധ്യമാക്കുന്നു.  ഉയർന്ന ഗിയറുകളിലൂടെ പെ‍ഡലുകളുടെ ചെറിയ കറക്കത്തിലൂടെ കൂടുതൽ ദൂരം സ‍ഞ്ചരിക്കാൻ കഴിയുന്നു. പക്ഷെ ഓരോ കറക്കത്തിനും കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരുന്നു. 21 സ്പീഡുള്ള സൈക്കളുകളിൽ ചെറിയ ഗിയർ എന്നത്  1-1/2/3  എന്നിവയാണ്. വലിയ ഗിയർ എന്നത് 3 - 5 / 6/ 7 എന്നിവയാണ് . മുൻപ്  ഗിയറിനെ ക്കുറിച്ച് മുൻപ് വിശദമായി എഴുതിയിട്ടുണ്ട് വീണ്ടും...

പുറത്ത് വലിയ ബാഗുവെച്ചുള്ള സൈക്കിൾ സവാരി അത്ര സുഖകരമല്ല!

സൈക്കിൾ യാത്രകൾ ചെറുതും വലുതുമാകാം _ എന്നാൽ ബാഗ് പുറത്തിട്ട് സൈക്കിൾ യാത്ര വലിയ സുഖം ഉണ്ടാവില്ല.... ബാഗും മറ്റു യാത്രാ സാമഗ്രികൾ വെക്കാൻ ഒരു നല്ല കാരിയർ വാങ്ങി, ഇത് എളുപ്പം നമുക്ക് തന്നെ സൈക്കിളിൽ ഘടിപ്പിക്കാം ആവശ്യമില്ലെങ്കിൽ പെട്ടെന്ന് തന്നെ ഊരിവെക്കാനുള്ള ലോക്ക് ഔട്ട് കൂടിയുള്ള കാരിയർ ആണ്... 1100/- രൂപയാണ് ഇതിന് വില. അലോയ് ആയതിനാൽ ഭാരം കുറവാണ്. എങ്കിലും 50kg വരെ താങ്ങാനുള്ള കഴിവുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. നല്ല ക്വാളിറ്റി ഉള്ള കാരിയർ.

സൈക്കിൾ റേസിങ്ങ് പോകുന്നുണ്ടോ !നിങ്ങൾക്ക് SR ആവണോ?

വൈറും സൈക്കിൾ ചവിട്ടലല്ല - ചവിട്ട് വേറെ ലെവലിലേക്ക് മാറി കൊണ്ടിരിക്കാ..... പക്ഷേ റേസിങ്ങ് ഒന്നും അല്ല ! സ്വന്തം കഴിവ് / കപ്പാസിറ്റി തിരിച്ചറിയാനും അതിന് ഒരു അംഗീകാരം ലഭിക്കാനുമുള്ള ഒരു ഇവൻ്റ് . ഫ്രാൻസിൽ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഒരു മത്സരമാണിത്, BRM - Brevets de Randonneurട Mondiax, BRMൽ മൽസരിക്കുന്നവരെ Brevet എന്നും പറയുന്നു .ഒരു നിശ്ചിത ദൂരം നിശ്ചിത സമയം കൊണ്ട് പൂർത്തിയാക്കുക എന്നതാണ് ഇതിലെ ലക്ഷ്യം. ACP (Audax Club Parisien - France) എന്ന ക്ലമ്പാണ് ലോകമെമ്പാടും BRM സംഘടിപ്പിക്കുന്നത് . ഇതിൽ 200, 300,400,600 kms എന്നിങ്ങനെയാണ് ACP  അംഗീകരിച്ച കാറ്റഗറികൾ.എന്നാൽ ചില സംഘാടകർ 100 km  മത്സരം നടത്താറുണ്ട് അത് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഒരു BRM വിജയിച്ചാ പിന്നെ Randoners ആവാം. ഒരു കലണ്ടർ വർഷത്തിൽ ( Nov- Oct) ആദ്യ നാല് കാറ്റഗറി  200/300/400/600 പൂർത്തിയാക്കുന്നവരെ SR (Super Randonneur ) എന്നു വിളിക്കും. AIR -Audax India Randonneurs എന്ന സംഘടന ഇന്ത്യയിൽ ACP - France അംഗീകാരത്തോടെ BRM ഇവൻ്റ് നടത്തുന്നു.AlR ഓരോ ക്ലമ്പുകളെ ഇതു നടത്താൻ ചുമതലപ്പെടുത്തിയിട്ടു...

തൽക്കാലം കുറച്ച് സൈക്കിൾ ആക്സസറീസ് നോക്കി വെക്കാം.....

ഇനിയും കോവിഡിൻ്റെ തീവ്രത കുറഞ്ഞു വന്നിട്ടില്ല, അനാവശ്യമായി പുറത്തിറങ്ങി സമൂഹത്തിനും സ്വന്തം കുടുബത്തിനും വിഷമം ഉണ്ടാക്കരുതെന്ന അപേക്ഷയാണ് എനിക്കു നിങ്ങളോട് പറയാനുള്ളത്. കുറച്ച് ദിവസങ്ങൾ  കഴിഞ്ഞാൽ എല്ലാം ശരിയാവും - അപ്പോൾ നമുക്ക് കൂടുതൽ സന്തോഷത്തോടെ തന്നെ യാത്രകൾ നടത്താം, ഇപ്പോൾ സുരക്ഷിതരായി വീടുകളിലിരിക്കാം. ഇപ്പോൾ നഷ്ടപ്പെട്ട സുന്ദര കാഴ്ചകൾ പതിമടങ്ങായി നമുക്ക് തിരിച്ച് കിട്ടും..... ഇന്നത്തെ ചില ചാനൽ വാർത്തകൾ കേട്ടപ്പോൾ ഒരു കാര്യം എഴുതാതിരിക്കാൻ വയ്യ . കഴിഞ്ഞ ലോക് ഡൗൺ സമയത്ത് കോവിഡ് നിയമങ്ങൾ പാലിക്കാതെ ഇറങ്ങി നടന്ന ഒരാളോട്  നിങ്ങൾക്ക് കൊറോണയേ പേടിയുണ്ടോ ? പോലീസിനെ പേടിയുണ്ടോ ?എന്ന് ചോദിച്ചപോലീസ് ഓഫീസറുടെ  വാചകങ്ങളാണ് ഓർമ്മ വന്നത്... എന്നാൽ ഇപ്പോൾ അതിൽ ഒരു വരി കൂടെ കൂട്ടി ചേർക്കണമെന്ന് തോന്നി-  നിങ്ങൾക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലുകളെ പേടിയുണ്ടോ?  അതു ഭയന്നിട്ടെങ്കിലും പുറത്ത് ഇറങ്ങാതിരിക്കോ! സർക്കാർ ആശുപത്രികൾ നിറഞ്ഞു കൊണ്ടിരിക്കുന്നു. ശരി ! ഇന്നത്തെ വിഷയത്തിലേക്ക് വരാം!സൈക്കിനു കൂടെ വാങ്ങേണ്ട അനുബന്ധസംവിധാനങ്ങളെക്കുറിച്ചാണ് ഇന്ന് എഴുതുന്നത്. ഒരു പുതിയ സൈക്കിൾ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

നമ്മൾ ചെയ്ത സൈക്കിൾസവാരികളുടെ മാപ്പ്.....

സൈക്കിൾ സവാരി ചെയ്യുമ്പോൾ നമ്മുടെ യാത്രയുടെ മാപ്പുകൾ ലഭിക്കാൻ സഹായകമായ വ്യത്യസ്ഥമായ മൊബൈൽ ആപ്പുകൾ, റിസ്റ്റ് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ നിലവിലുണ്ട്. ഇതിലൂടെ നമ്മൾ സഞ്ചരിച്ച വഴികളുടെ മാപ്പും ,സഞ്ചരിച്ച ദൂരം, വേഗത, ശരാശരി വേഗത, ഹൃദയമിടിപ്പ്, ഓരോ കിലോമീറ്ററും സഞ്ചരിക്കാൻ എടുത്ത സമയം തുടങ്ങിയ നിരവധി വിവരങ്ങളുടെ ചാർട്ടുകളും ഗ്രഫുകളും ലഭിക്കും. ഞാൻ Mi Band 5 എന്ന റ്റിസ്റ്റ് ബാൻഡ് ആണ് ഉപയോഗിക്കുന്നത്, ഇത് എൻ്റെ മൊബൈലുമായി ബ്ലൂടൂത്ത് വഴി പെയർ ചെയ്ത് ഉപയോഗിക്കുന്നു. യാത്രയിൽ ഓരോ കിലോമീറ്റർ കഴിയുബോൾ ബാൻഡ് വൈബറേറ്റ് ചെയ്യും കൂടാതെ ഫോൺ സ്പീക്കറിൽ / ഹെഡ് ഫോണിൽ സ്റ്റാറ്റസ് വോയ്സും (എത്ര കിലോമീറ്റർ ചവിട്ടി / എത്ര വേഗത / ഹാർട്ട് ബീറ്റ് എത്ര) കേൾക്കാം .  2000 രൂപ മുതൽ നിരവധി കമ്പനികളുടെ റിസ്റ്റ് ബാൻഡ് ലഭ്യമാണ്. സ്മാർട്ട് വാച്ചുകളിലും ഇത്തരം അപ്ലിക്കേഷനുകൾ ഉണ്ട് .Bolt, Samsung, Apple തുടങ്ങീ നിരവധി കമ്പനിയുടെ സ്മാർട്ട് വാച്ചിൽ ഈ സംവിധാനങ്ങൾ ഉണ്ട്. ബോൾട്ടിൻ്റ സ്മാർട്ട് വാച്ച് ഏകദേശം 2000 രൂപ മുതൽ ലഭ്യമാണ്. Strava എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും നമ്മുടെ യാത്രകൾ ട്രാക്ക് ചെയ്ത് - മാപ്പും ,അനുബന്ധ ച...

സൈക്കിൾ സവാരിയിൽ കാഴ്ചകൾ കണ്ടു മനസ്സു നിറച്ചപ്പോൾ തടി കുറഞ്ഞത് ശ്രദ്ധിച്ചില്ല ......

രാവിലെയുള്ള നടത്തത്തേക്കാൾ, ജിമ്മിൽ പോകുന്നതിനേക്കാൾ എനിക്കിഷ്ടം  പുതിയ വഴികളിലൂടെ കാഴ്ചകൾ കണ്ടു ഏറെ ദൂരം സൈക്കിൾ സഞ്ചിരിക്കുകയെന്നതാണ്. കോവിഡ് വ്യാപനം മൂലം സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്  കുറച്ച് ദിവസം സുരക്ഷിതമായി ഇരിക്കാൻ തീരുമാനിച്ചു. നാളെ മുതൽ ലോക് ഡൗണും. ഇപ്പോൾ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി ഒരു മാസം കഴിഞ്ഞിരിക്കുന്നു. പത്രോസച്ചൻ സ്നേഹത്തോടെ സൈക്കിൾ തരുമ്പോൾ ആശ്രമത്തിൽ വെച്ചു ചുമ്മ ഞാൻ എൻ്റെ ഭാരം നോക്കി - 81kg കൂടുതലാണെന്ന് പത്രോസച്ചനും അഭിപ്രായപ്പെട്ടു. തടി കുറക്കുക എന്നതിലുപരി രാവിലെ സൈക്കിളൽ തേരാ പാര യാത്ര ചെയ്യാലോ എന്നാണ് യാത്രാ സ്നേഹിയായ എൻ്റെ മനസ്സിലെ ചിന്ത! പത്രോസച്ചനെ പോലെ  ചിട്ടയുള്ള വ്യായാമവും ഭക്ഷണ നിയന്ത്രണവും നമുക്ക് പറ്റില്ല! സൈക്കിൾ കൈയിൽ കിട്ടിയപ്പോൾ വലിയൊരു സ്വപ്നം നേടിയെടുത്ത സന്തോഷം. സൈക്കിൾ കിട്ടിയ ശേഷം ഈസ്റ്റർ ഞായറാഴ്ച മുതലാണ് പ്രഭാത സൈക്കിൾ സവാരി തുടങ്ങിയത് തുടങ്ങിയത്.കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 14 ന് .ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു - ഇതിനിടയിൽ ചുരുക്കം ദിവസങ്ങളിൽ സൈക്കിൾ ചവിട്ടാൻ സാധിച്ചില്ല.ഓരോ ദിവസവും ശരാശരി 20 km ന് മുകളിൽ സൈക്കിൾ  ചവിട്ടി...

കുന്നംകുളത്തെ നല്ല സൈക്കിൾ ഷോപ്പ് ഏതാ! എന്തൂട്ട് സൈക്കളാ വാങ്ങാ!

പഴയകാല സൈക്കിൾ ഓർമ്മകളിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് .. കുട്ടിക്കാലത്ത് ഒരു കുട്ടികളി പോലെ ആസ്വദിച്ചിരുന്ന സൈക്ലിങ്ങ് , മുതിർന്നപ്പോൾ തിരക്കുകൾക്കിടയിൽ റിലാക്സ് ചെയ്യുന്നതിനുള്ള മാർഗമായി... കുറഞ്ഞ ചെലവിൽ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകാൻ സൈക്ലിങ് വളരെ പ്രയോജനപ്രഥമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. രാവിലെയുള്ള നടത്തത്തേക്കാൾ, നമുക്കിഷ്ടപ്പെട്ട പുതിയ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിക്കാൻ സൈക്ലിങ്ങ് നമ്മെ സഹായിക്കുന്നു. പലരും സൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു..... ഞാൻ വലിയൊരു സൈക്കിൾ വിദഗ്ധൻ ഒന്നും അല്ല - എങ്കിലും ഒരു നല്ല സൈക്കളിനു വേണ്ടിയുള്ള അന്വേഷണങ്ങൾ ഇവിടെ പങ്കുവെക്കാം! നമ്മുടെ ആവശ്യങ്ങളും ബഡ്ജറ്റും ,ചിന്തിച്ചുള്ള ഒരു സൈക്കിളുകളാണ് വാങ്ങിക്കേണ്ടത്. ഇന്ന് ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി കമ്പനികളുടെ  സൈക്കിളുകൾ നാട്ടിൽ ലഭ്യമാണ്- എന്നാൽ കോവിഡ് പ്രശ്നങ്ങൾ മൂലം സൈക്കിൾ അത്രക്ക് സുലഭമല്ല.പല മോഡലുകളും സ്റ്റോക്ക് ഇല്ല. എന്നാലും തുടക്കകാർക്കു പറ്റിയചില സൈക്കിളുകൾ പറഞ്ഞു തരാം! 5000 രൂപക്ക് ഒരു സൈക്കിൾ അത് ഡെക്കാത്തലോണിൻ്റെ Bitwin My Bike തന്നെ ...

പാലയൂർ പള്ളിയും ബോട്ട് കുളവും

ആമിയുടെ ഓർമ്മകളെത്തേടി നീർമാതളച്ചോട്ടിലേക്ക്....

ആമിയുടെ ഓർമ്മകളെത്തേടി നീർമാതളച്ചോട്ടിലേക്ക്.... ----------------------------------------------- തീവ്രമായ പ്രണയാക്ഷരങ്ങൾ കൊണ്ട് ജീവതത്തെ വരച്ചിട്ട സാഹിത്യ ലോകത്തെ സ്വന്തം ആമിയുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന നീർമാതളം പൂക്കുന്ന നാലപ്പാട്ട് തറവാട്ടിലേക്കായിരുന്നു ഇന്നത്തെ യാത്ര. പുന്നയൂർകുളത്തെ നാലപ്പാട്ട് തറവാട് ഇന്നില്ല. ഇന്നത് കമല സുരയ്യ സാംസ്ക്കാരിക സ്മാരകമാണ്. നൈസർഗികമായ ,നിഷ്കളങ്കമായ വാക്കുകളിലൂടെ ജീവിതത്തിൻ്റെയും പ്രകൃതിയുടെയും ഭാവങ്ങൾ സമാഹരിച്ച് പുനർജനിപ്പിക്കുന്ന രചനകളാണ് സാഹിത്യ ലോകത്തിന് നൽകിയത്. മണ്ണ്,ജീവിതം,പ്രണയം ,മരണം,വ്യക്തി ബന്ധങ്ങൾ എന്നിവ വേറിട്ട തനിമയിൽ എഴുതി ആസ്വാദകരെ നെഞ്ചോട് ചേർത്ത എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. പ്രാദേശിക പശ്ചാത്തലങ്ങളെ എഴുത്തിൻ്റെ ആവിഷ്ക്കാരതകൊണ്ട് ആഗോളവ്യാപ്തി പ്രാപിച്ചു.ഓരോ കഥയിലും കവിതയിലും തനത് ഭാവുകത്വം ഉണ്ടായിരുന്നു. നീർമാതളത്തെ കുറിച്ച് കേട്ടത് മാധവിക്കുട്ടിയുടെ കഥകളിലൂടെയാണ്. ഇലകൾ പൂർണമായി പൊഴിഞ്ഞാൽ നീർമാതളംപൂക്കും.സർപ്പക്കാവും , കുളവുമെല്ലാം കാണാൻ നിരവധി ആളുകളാണ് ഈ സ്മാരകത്തിലേക്ക് എത്തുന്നത്. രാവിലെ 9 മുതൽ 5 വരെയാണ് സന്ദർശക സമയം, ഞ...

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

സൈക്കിൾ ചവിട്ടിയിൽ വയറും തടിയും കുറയോ ആശാനേ!

ഇന്നും ലോക്ക് ഡൗൺ കൂടാതെ ഇലക്ഷൻ റിസൾട്ട് വരുന്നതും - വെറുതെ എന്തിനാ രാവിലെ തന്നെ പോലീസിൻ്റെ കൈയിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുന്നത്..... ഇന്നും സൈക്കിൾ സവാരി പോയില്ല.... കൂട്ടുകാർ ചിലർ ഒളിച്ചും പാത്തും സൈക്ലിങ്ങ് ചെയ്തുവെന്നറിഞ്ഞു - എന്തായാലും നമ്മളില്ലേ!.... പലരും ചോദിച്ചു നീ എന്താ ക്ഷീണിച്ചേ.... സൈക്കിൾ ചവിട്ടിയാ തടി കുറയോ - ഇതിനുള്ള മറുപടിയാണ് ഇന്ന് എഴുതിക്കൂട്ടിയിരിക്കുന്നത്. ഞാൻ ഒരു ഫിസിയോ തെറാപ്പിസ്‌റ്റ് ഒന്നും അല്ല എങ്കിലും ഉള്ള അറിവുവെച്ച് കാച്ചിയ താണ്! തെറ്റുണ്ടെങ്കിൽ ക്ഷമിക്ക് മച്ചാൻ മാരെ! വിരസതയോ ശാരീരിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതോ ആയ വ്യായാമമല്ല സൈക്ലിങ്ങ്‌. മാനസികമായ സന്തോഷവും ഉൻമേഷവുമാണ് മറ്റു വ്യായാമ മാർഗങ്ങളെ അപേക്ഷിച്ച് സൈക്ലിങ്ങിനോട് കൂടുതൽ താൽപര്യം ജനിപ്പിക്കുന്നത്. പലരും ആരോഗ്യം നിലനിർത്താൻ സൈക്ലിങ്ങ്‌ ചെയ്യുന്നു. ചിലർ തടി കുറക്കാൻ സൈക്കിൾ ചവിട്ടുന്നവരുണ്ട്. തടി കുറക്കുന്നവർ ദിവസവും 40 മുതൽ 60 മിനിട്ടെങ്കിലും തുടർച്ചയായി സൈക്കിൾ ചവിട്ടണം. ഓരോരുത്തരും ചവിട്ടുന്ന റോഡും ഗിയറും വ്യത്യസ്ഥമായിരിക്കും എങ്കിലും ശരാശരി 100 മുതൽ 500 വരെ കലോറി ഒരു മണിക്കൂർ സൈക്കിൾ സവാരി കൊണ്ട് എരി...

സൈക്കിൾ ഗിയർ കളികൾ ഇനി വേറെ ലെവലിൽ

രണ്ട് ദിവസം ലോക്ക് ഡൗൺ അതിൽ ഒരു വിഷമവും ഇല്ല , മനുഷ്യർ ഒരു കോവിഡ് ലക്ഷണവുമില്ലാതെ കുഴഞ്ഞു വീണു മരിക്കുന്നു.... സ്വയം ഒതുങ്ങിയിരിക്കാം..... ചിലരോട് എത്ര പറഞ്ഞാലും മനസിലാവില്ല ! ഒരു സമ്പൂർണ ലോക്ഡൗൺ വന്നാൽ കുറച്ചെങ്കിലും നമുക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാം .... എന്തായാലും സൈക്കിളിനെക്കുറിച്ച് എന്തെങ്കിലും ഷെയർ ചെയ്യണ്ടേ! ഗിയർ സൈക്കളിനെ കുറിച്ചാവട്ടെ ഇന്നത്തെ എഴുത്ത്.ലോകത്ത് നിരവധി സൈക്കിൾ കമ്പനികളുണ്ടെങ്കിലും ഒന്ന് രണ്ട് കമ്പനികൾ മാത്രമാണ് നല്ല ഗിയർ സിസ്റ്റം ഇറക്കാറുള്ളൂ. ഷിമാനോ ആണ് ഇതിൽ കേമൻ പിന്നെ മൈക്രോ ഷിഫ്റ്റ് എന്ന കമ്പനിയും ഉണ്ട്. മിക്ക സൈക്കിൾ കമ്പനികളും ഇവരുടെ ഗിയർ സിസ്റ്റം ആയിരിക്കും ഉപയോഗിക്കുന്നത്. സൈക്കളിൻ്റെ വിലകൂടുന്നതിൽ ഈ ഗിയർ സിസ്റ്റത്തിനും വലിയ പങ്ക് ഉണ്ട്. ഗിയറുകളുടെ എണ്ണം കൂടുതലുള്ള സൈക്കിളിന് വിലയും കൂടും.ഷിമാനോ കമ്പനി തന്നെ വ്യത്യസ്ഥ മോഡലിലുള്ള ഗിയർ സിസ്റ്റം ഇറക്കുന്നുണ്ട്, അസേര / ആൾട്ടിസ്   എന്നിവ ഇവയിൽ ചിലതാണ്. ഗിയർ സിസ്റ്റത്തിൻ്റെ മേൻമ കൂടുന്നതിനനുസരിച്ച് വിലയും കൂടും.കൂടാതെ ഗിയർ ഷിഫ്റ്റിൻ്റെ സ്മൂത്ത് കൂടും- ഷിഫ്റ്റ് ചെയ്യുന്ന സമയവും കുറയും. നിങ്ങൾ ഗിയ...

Total Pageviews