Skip to main content

ആവേശപ്പുറത്ത് ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് കിലോമീറ്റർ റൈഡ്.


-------------------------------------------------------
പലരും ആവേശപ്പുറത്ത്  തുടങ്ങിയ  യാത്രകൾ പാതിവഴിയിൽ ഉപേക്ഷിച്ച കഥകൾ കേട്ടിട്ടുണ്ട് .അത്യാവശ്യം പരിശീലനമില്ലാതെ ഒരു ദീർഘദൂര യാത്ര പരാജയമായിരിക്കും! ചെറിയ ദൂരങ്ങൾ ചവിട്ടി ശീലിച്ച ശേഷം മാത്രം ദീർഘമായ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
വ്യക്തമായ പ്ലാനിങ്ങ് ഇല്ലാതെ ഒരു യാത്രയും നടത്തരുത്. ദിവസവും ഒരു രണ്ട്‌ മണിക്കൂർ വീതം നിശ്ചിത ദൂരം സൈക്കിൾ ചവിട്ടി പരിശീലിക്കാം. ശരാശരി 15 മുതൽ 25 വരെ കിലോമീറ്റർ വേഗത എനിക്ക്  MTB- യിൽ ലഭിക്കുന്നുണ്ട്. ഹൈബ്രിഡ്, റോഡ് ബൈക്ക് മോഡലുകളിലാണ് കൂടുതൽ വേഗത ലഭിക്കുക. 

വേഗത കൂടുമ്പോൾ സുരക്ഷയെ കുറിച്ച് മറക്കരുത് - ഹെൽമെറ്റ് ,കാൽ - കൈമുട്ടിൽ ഇടാനുള്ള പാഡുകൾ, ഗൗസുകൾ, ഷൂ തുടങ്ങിയ എല്ലാ റൈഡിങ്ങ്‌ ഗിയേഴ്സ് ഉപയോഗിക്കുന്നത് നല്ലതാണ്.

 ലഗേജുകൾ പരമാവധി കുറക്കുന്നതാണ് നല്ലത്. കരിയറിലെ ബാഗിൽ ലഗേജുകൾ ഉറപ്പിച്ചു വെക്കാം. ഭാരം കൂടിയാൽ സൈക്കിൾ ചവിട്ടാനും ബുദ്ധിമുട്ടാവും.

വിശ്രമിച്ചുകൊണ്ടുള്ള യാത്രയാണ് എപ്പോഴും നല്ലത് - അത് നിങ്ങൾക്ക് തുടർന്നും നല്ല ശരാശരിയിൽ സൈക്കിൾ ചവിട്ടാൻ സാധിക്കും. വിശ്രമിക്കുന്ന സമയത്ത് നന്നായി വെള്ളം / ഉപ്പും പഞ്ചസാരയും ഇട്ട നാരങ്ങ വെള്ളം  കുടിക്കുക. കരിക്ക് വെള്ളം നല്ലതാണ്

വായുവിൻ്റെ ഘർഷണം കുറക്കുന്ന രീതിയിൽ ടൈറ്റായുളള വസ്ത്രങ്ങൾ ധരിച്ചാൽ കൂടുതൽ വേഗത ലഭിക്കും.

രാവിലെ നേരത്തെ സൈക്കിൾ സവാരി തുടങ്ങാം ,വെയിലിന് ചൂടേറുന്ന സമയങ്ങൾ വിശ്രമിച്ച് - വെയിൽ കുറയുന്ന സമയങ്ങളിൽ പരമാവധി ദൂരം സവാരി ചെയ്യാം. 

ഓരോ രണ്ട് മണിക്കൂറിലും 15 മിനിറ്റ് വിശ്രമം നല്ലതാണ് - ഒരു ദിവസം പരമാവധി 200 km യാത്ര ചെയ്യുന്നതാണ് നല്ലത്.
പരമാവധി ചിലവ് കുറച്ച് യാത്ര ചെയ്യാൻ ശീലിക്കണം. ശരീരത്തിന് വേണ്ട ഭക്ഷണം മാത്രം കഴിക്കുക .സൈക്ലിങ്ങിന് ഇടയിൽ കൂടുതൽ ഭക്ഷണം കഴിക്കരുത്.

രാവിലെ 4 മുതൽ ഒരു 11:30 സൈക്കിൾ ചവിട്ടാം. ഉച്ചക്ക് വിശ്രമിച്ച ശേഷം 2:30 മുതൽ 6 :30 വരെയും സൈക്കിൾ ചവിട്ടാം, കൂടുതൽ വൈകാതെ തന്നെ രാത്രി വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തണം.

ഇരുട്ടുള്ള സമയങ്ങളിൽ ലൈറ്റ് മുന്നിലും പുറകിലും ഉണ്ടാകണം -റി ഫ്ലക്ടിങ്ങ് ബാൻഡ് ധരിക്കുന്നതും മറ്റു വാഹനക്കാർക്ക് എളുപ്പത്തിൽ നമ്മെ തിരിച്ചറിയുന്നതിന് സഹായിക്കും.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പല കാര്യങ്ങളും  ശ്രദ്ധിക്കാതെ - ഞാൻ രാവിലെ 4:30 ന് ഇറങ്ങി - ആറര മണിക്കൂർ കൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ലാതെ  പാലക്കാടെത്തി .ഒരു മണിക്കൂർ വിശ്രമിച്ചു. എന്നാൽ തിരിച്ച് വീട്ടിലേക്ക് എത്താൽ ഒമ്പതര മണിക്കൂർ വേണ്ടി വന്നു. പാലക്കാട്ടെ ഉച്ചസമയത്തെ റൈഡ് എന്നെ കുറച്ച് ക്ഷീണിപ്പിച്ചു. കൂടുതൽ വിശ്രമവും വേണ്ടി വന്നു .പ്ലാൻ ചെയ്ത റൂട്ട്‌ മാറ്റിയതിനാൽ പാലക്കാട് ഒറ്റപ്പാലം റോഡിൽ അത്യാവശ്യം കയറ്റങ്ങൾ ചവിട്ടി കയറ്റേണ്ടി വന്നു. പിന്നീട് കവളപ്പാറയിൽ നിന്ന് ഷൊർണ്ണൂർ വഴി തിരിഞ്ഞപ്പോൾ അടുത്ത പണി .നല്ല മഴക്കാറ് ഷൊർണ്ണൂർ എത്തിയതോടെ കനത്ത മഴയും തുടങ്ങി. കുറച്ച് സമയം മഴ മാറാൻ കാത്തു നിന്നെങ്കിലും, അടുത്തൊന്നും മാറുന്ന ലക്ഷണമില്ല. മൊബൈൽ കവറിലാക്കി ബാഗിൽ ഇട്ടു.പിന്നീട് ഒന്നും നോക്കാതെ കുന്നംകുളത്തേക്ക്  ആഞ്ഞു ചവിട്ടി. വീടെത്തുന്നതു വരെ നാൽപതു കിലോമീറ്ററിനടത്തു മഴ ആസ്വദിച്ചു ചവിട്ടി.
കൃത്യമായ പരിശീലനം മാത്രം പോര! വ്യക്തമായ പ്ലാൻ കൂടെ ഉണ്ടെങ്കിൽ ദൂരങ്ങളൊന്നും  ഒരു വിഷയവും ഇല്ല.
കഴിഞ്ഞ മാസം നടത്തിയ ഇതു  പോലുള്ള യാത്രകൾ  ഇനിയെന്നാവോ!

Comments

Popular posts from this blog

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

Total Pageviews