Skip to main content

ഇരുട്ടിലെ സൈക്കിൾ സവാരി.......


രാവിലെ നേരത്തെ സൈക്കിൾ സവാരി തുടങ്ങാം ,വെയിലിന് ചൂടേറുന്ന സമയങ്ങൾ വിശ്രമിച്ച് - വെയിൽ കുറയുന്ന സമയങ്ങളിൽ പരമാവധി ദൂരം സവാരി ചെയ്യാം. 

രാവിലെ 4 മുതൽ ഒരു 11:30 സൈക്കിൾ ചവിട്ടാം. ഉച്ചക്ക് വിശ്രമിച്ച ശേഷം 2:30 മുതൽ 6 :30 വരെയും സൈക്കിൾ ചവിട്ടാം, എന്നാലും കൂടുതൽ വൈകാതെ രാത്രി വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തണം.
വലിയ കണ്ടെയ്നർ വാഹനങ്ങൾ കൂടുതലും രാത്രി സമയത്താണ് റോഡിലിറങ്ങുന്നത്. അതു കൊണ്ട് തന്നെ വൈകുന്നേരം പരമാവധി യാത്ര ഒഴിവാക്കുക.

ഇരുട്ടുള്ള സമയങ്ങളിൽ ഒരു ലൈറ്റ് മുന്നിലും ഒരു ബ്ലിൻക്കർ ലൈറ്റ്  പുറകിലും ഉണ്ടാകണം. ഇവിടെ കാണിച്ചിരിക്കുന്ന ലൈറ്റുകൾ 400 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ഓൺലൈനിൽ വ്യത്യസ്ഥ ഓഫറുകളിൽ ലഭ്യമാണ്. ഞാൻ അടുത്തുള്ള ഷോപ്പിൽ നിന്നാണ് വാങ്ങിയത്. രണ്ടിനും കൂടെ 850/- രൂപ നൽകി .രണ്ട് മണിക്കൂർ ധാരാളം ഉപയോഗിക്കാം .USB കേബിൾ ഉപയോഗിച്ച് ഇവ രണ്ടും  ചാർജ് ചെയ്യാവുന്നതാണ്- പവർ ബാങ്കിൽ നിന്നും ചാർജ് ചെയ്യാം. വ്യത്യസ്ഥമായ മോഡിൽ ലൈറ്റ് പ്രകാശിപ്പിക്കാം. പുറകിലെ ബ്ലിങ്കറിൽ രണ്ട് നിറങ്ങൾ ഉണ്ട് ചുവപ്പും നീലയും അതും നമുക്ക് ഇഷ്ടമുള്ള മോഡിൽ മാറ്റാൻ സാധിക്കും. രണ്ടിൽ നിന്നും അത്യാവശ്യം വെളിച്ചവും ലഭിക്കുന്നുണ്ട് .മുന്നിലെ ലൈറ്റിനോട് ചേർന്ന് ഒരു ഹോണും ഉണ്ട്. 

Sയറിലെ കമ്പികളിലും പെടലിലും റിഫ്ലക്ടർ ഉണ്ടാകും.  റിഫ്ലക്ടിങ്ങ് ബാൻഡ് ടീഷർട്ടിന് മുകളിൽ  ധരിക്കുന്നത് മറ്റു വാഹനക്കാർക്ക് എളുപ്പത്തിൽ നമ്മെ തിരിച്ചറിയുന്നതിന് സഹായിക്കും.

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

Total Pageviews