Skip to main content

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ 
കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്.
നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു.

ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മനസ്സിലാക്കാൻ സാധിക്കും. ആധുനിക വിളക്കുമാടങ്ങളിൽ റേഡിയോ ബീക്കണുകളും സ്ഥാപിക്കാറുണ്ട്. പാറക്കെട്ടുകളോ പവിഴപ്പുറ്റുകളോ പോലുള്ള അപകടങ്ങളെപ്പറ്റി സൂചനകൊടുക്കാനും ഇവ ഉപയോഗിക്കാറുണ്ട്.

 പൊതുവേ, വളരെ ഉയരവും കോൺ ആകൃതിയുമുള്ള ടവറുകളാണ് ദീപസ്തംഭങ്ങൾ. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങൾ ഇടകലർത്തിയോ ഉപയോഗിച്ചിരിക്കും. തിരശ്ചീന ബാൻഡുകളായോ സർപ്പിലാകാര ത്തിലോ ആണ് നിറങ്ങൾ നൽകാറുള്ളത്. ചതുരാകൃതി, സിലിൻഡറാകാരം, ഒക്റ്റഗണൽ, സ്കെലിറ്റൽ എന്നിങ്ങനെ ഇതര ആകൃതികളിലും ദീപസ്തംഭങ്ങൾ നിർമ്മിക്കാറുണ്ട്. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയിലുള്ള നിർമ്മാണപദാർഥങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്ല്, തടി, കോൺക്രീറ്റ്, ഉരുക്ക് എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. കാഴ്ചയ്ക്ക് ഓരോ ദീപസ്തംഭവും അതിന്റേതായ പ്രത്യേകതകളോടെ എടുത്തുനില്ക്കുന്നു. തുറമുഖകവാടങ്ങൾ, പാറക്കെട്ടുകൾനിറഞ്ഞ കടൽത്തീരത്തെ കുന്നുകൾ, മണൽത്തിട്ടുകൾ, കടലിൽത്തന്നെയുള്ള സദാ തിരമാലയടിക്കുന്ന റീഫുകൾ എന്നിങ്ങനെ തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിലും ദീപസ്തംഭങ്ങൾ നിർമ്മിക്കാറുണ്ട്. പല ദീപസ്തംഭങ്ങളും ഇക്കാലത്തും പ്രവർത്തനക്ഷമങ്ങളാണ്. എന്നാൽ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതങ്ങളായവയും പ്രവർത്തിപ്പിക്കാത്തവയും ഉണ്ട്. ചില ദീപസ്തംഭങ്ങൾ ആഞ്ഞടിച്ച തിരമാലകളാൽ തകർന്നുപോയിട്ടുണ്ട്. ചിലവ പിന്നീട് പുനർനിർമിച്ചു. വൈദ്യുതിയോ സോളാർ ഊർജമോകൊണ്ടു പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഇനത്തിലുള്ള ദീപസ്തംഭങ്ങളാണ് ഇപ്പോൾ കൂടുതലായുള്ളത്. പ്രവർത്തിപ്പിക്കുന്നതിനായി സങ്കീർണമായ യന്ത്രസംവിധാനങ്ങളൊന്നുംതന്നെ ആവശ്യമില്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ, നാവികയാത്രയിൽ ദീപസ്തംഭങ്ങൾക്ക് പണ്ടുണ്ടായിരുന്നത്ര പ്രാധാന്യം ഇപ്പോഴില്ല. എങ്കിലും നിർമ്മാണത്തിലും പരിപാലനത്തിലുമുള്ള കുറഞ്ഞ ചെലവ്, വിശ്വാസ്യത, ലാളിത്യം എന്നീ ഗുണങ്ങളാൽ നാവികരുടെ വഴികാട്ടിയും സംരക്ഷകനുമായി ദീപസ്തംഭങ്ങൾ പലയിടങ്ങളിലും ഇപ്പോഴും നിലനില്ക്കുന്നു.

1986 സെപ്തംബർ 29നാണ് ചേറ്റുവ ലൈറ്റ് ഹൗസ് ഉൽഘാടനം ചെയ്തത്.   മുപ്പത് മീറ്ററോളം ഉയരമുള്ളതാണ്. ഈ ലൈറ്റ് ഹൗസ്.ചുവപ്പും, വെളുപ്പും നിറങ്ങൾ തിരശ്ചീനമായ ബാൻഡുകളായാണ് ലൈറ്റ്ഹൗസിൽ പെയിൻ്റ് ചെയ്തിരിക്കുന്നത് . ഇവിടുത്തെ പ്രകാശ സ്രോതസിൽ നിന്ന് ഇരുപത് സെക്കൻ്റ് ഇടവിട്ട് രണ്ട് ഫ്ലാഷ് ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം വൈകുന്നേരം 3 മുതൽ 5 വരെയാണ്. ഇപ്പോൾ കോവിഡ് പ്രതിസന്ധി മൂലം പ്രവേശനം നിർത്തിവെച്ചിരിക്കുന്നു .

അത്യാവശ്യം കാഴ്ചകൾ കണ്ടു, അകത്തു കടക്കാൻ വഴിയില്ല പുറത്തു നിന്ന്  ഫോണിൽ പടങ്ങളെടുത്തു .നേരെ കനോലി കനാലിനു കുറുകെയുള്ള പാലം കടന്ന്  ഒരുമനയൂരെത്തി പിന്നെ ഗുരുവായൂർ -പാവറട്ടി -പാലുവായ് - തൈക്കാട് - ചാട്ടുകുളം - കുന്നംകുളം വീട്ടിൽ തിരിച്ചെത്തി.

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

Total Pageviews