Skip to main content

സൈക്കിൾ സവാരിയിൽ കാഴ്ചകൾ കണ്ടു മനസ്സു നിറച്ചപ്പോൾ തടി കുറഞ്ഞത് ശ്രദ്ധിച്ചില്ല ......

രാവിലെയുള്ള നടത്തത്തേക്കാൾ, ജിമ്മിൽ പോകുന്നതിനേക്കാൾ എനിക്കിഷ്ടം  പുതിയ വഴികളിലൂടെ കാഴ്ചകൾ കണ്ടു ഏറെ ദൂരം സൈക്കിൾ സഞ്ചിരിക്കുകയെന്നതാണ്. കോവിഡ് വ്യാപനം മൂലം സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്  കുറച്ച് ദിവസം സുരക്ഷിതമായി ഇരിക്കാൻ തീരുമാനിച്ചു. നാളെ മുതൽ ലോക് ഡൗണും.

ഇപ്പോൾ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങി ഒരു മാസം കഴിഞ്ഞിരിക്കുന്നു. പത്രോസച്ചൻ സ്നേഹത്തോടെ സൈക്കിൾ തരുമ്പോൾ ആശ്രമത്തിൽ വെച്ചു ചുമ്മ ഞാൻ എൻ്റെ ഭാരം നോക്കി - 81kg കൂടുതലാണെന്ന് പത്രോസച്ചനും അഭിപ്രായപ്പെട്ടു. തടി കുറക്കുക എന്നതിലുപരി രാവിലെ സൈക്കിളൽ തേരാ പാര യാത്ര ചെയ്യാലോ എന്നാണ് യാത്രാ സ്നേഹിയായ എൻ്റെ മനസ്സിലെ ചിന്ത! പത്രോസച്ചനെ പോലെ  ചിട്ടയുള്ള വ്യായാമവും ഭക്ഷണ നിയന്ത്രണവും നമുക്ക് പറ്റില്ല!

സൈക്കിൾ കൈയിൽ കിട്ടിയപ്പോൾ വലിയൊരു സ്വപ്നം നേടിയെടുത്ത സന്തോഷം. സൈക്കിൾ കിട്ടിയ ശേഷം ഈസ്റ്റർ ഞായറാഴ്ച മുതലാണ് പ്രഭാത സൈക്കിൾ സവാരി തുടങ്ങിയത് തുടങ്ങിയത്.കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 14 ന് .ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു - ഇതിനിടയിൽ ചുരുക്കം ദിവസങ്ങളിൽ സൈക്കിൾ ചവിട്ടാൻ സാധിച്ചില്ല.ഓരോ ദിവസവും ശരാശരി 20 km ന് മുകളിൽ സൈക്കിൾ  ചവിട്ടിയിരുന്നു... ഓരോ ദിവസവും വ്യത്യസ്ഥമായ വഴികൾ  കാഴ്ചകൾ കൊണ്ട് മനസ്സ് നിറച്ചുകൊണ്ടിരുന്നു.
തൂക്കം കുറഞ്ഞിട്ടുണ്ടാവും എന്ന് ഉറപ്പായിരുന്നു.

എങ്കിലും വീണ്ടും ആശ്രമത്തിൽ പോയി എൻ്റെ ഭാരം നോക്കി... എത്രയായിരിക്കും.....
നിങ്ങൾ തന്നെ  പറയൂ...... കമൻ്റ് ബോക്സിൽ എഴുതൂ .....

( ശരിയായ ഉത്തരം: നാളെ ഇവിടെ എഡിറ്റ് ചെയ്തു ചേർക്കുന്നതാണ്)

ഇനി 16 ന് ലോക് ഡൗൺ കഴിയുമ്പോൾ എന്താവുമോ ആവോ......

Comments

Popular posts from this blog

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews