Skip to main content

ദ്വീപിലെ മീൻപിടുത്തം ..... അതവരുടെ ജീവിതമാർഗം -ഹോബി


ഒരു വൈകുന്നേരം മിനി കോയ് ദ്വീപിലെ വില്ലേജു റോഡുകൾക്കിടയിലൂടെ  സൈക്കളിൽ കറങ്ങി നടക്കുന്നതിനിടയിൽ കുറച്ച് നേരം ബീച്ചിലേക്ക് സൈക്കൾ ഉന്തി കൊണ്ട് നടന്നു. ഒരു ചെറിയ കുട്ടി അവൻ്റെ ഉപ്പൂപ്പയുടെ കൂടെ മത്സ്യ ബന്ധനത്തിന് പോയ ഉപ്പയെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ദ്വീപുവാസികളായ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം ഒന്ന് മത്സ്യ ബന്ധനവും രണ്ട് തെങ്ങ് കൃഷിയുമാണ്.

അങ്ങ്  ദൂരെ നിന്നും കുറച്ച് ബോട്ടുകൾ തീരത്തേക്ക്  വരുന്നുണ്ട്... ചെറിയ ബോട്ടുകളിൽ മത്സ്യങ്ങളായി വരുന്ന സുന്ദരമായ കാഴ്ച...
ആ കുട്ടി ഉപ്പയെ കണ്ടു ....ഉറക്കെ ...പ്പാ.... പ്പാ
എന്ന് വിളിക്കുന്നുണ്ട്...
അദ്ദേഹം തിരിച്ചു കൈ വീശി കാണിച്ചു.... വള്ളം തീരത്തേക്കടുത്തു ജോലിക്കാർ എല്ലാവരും കൂടി വള്ളംകരയിലേക്ക് തള്ളി കയറ്റി . ബോട്ട് നിറയെ വലിയ ചൂര മത്സ്യങ്ങളാണ്, അവർ ഓരോന്നും മണൽ പരപ്പിൽ പരത്തി ഇട്ടു.... അവിടെ വലിയ അലുമിനിയം പാത്രങ്ങളായി കാത്തു നിന്ന സ്ത്രീകൾക്ക് അവരുടെ പങ്ക് നൽകി.
സ്ത്രീകളിൽ ചിലർ മത്സ്യത്തിൻ്റെ തല മുറിച്ച് കളഞ്ഞ് മാംസം മാത്രം കടൽ വെള്ളത്തിൽ കഴുകി.പാത്രത്തിൽ വെച്ച് തലച്ചുമടായി വീട്ടിലേക്ക് പോയി. പണിക്കു വന്ന ജോലിക്കാർക്കും വലിയ ചൂര നൽകി. ബാക്കിയുള്ളവ വിൽപനക്കായി ഉന്തുവണ്ടിയിൽ  കൊണ്ടുപോയി.... ആ കുട്ടി ആ ഉന്തുവണ്ടിയുടെ മുന്നിൽ ചാടി ചാടി വീട്ടിലേക്ക്.....

അവരുടെ ഇഷ്ട വിനോദം മത്സ്യ ബന്ധനമാണ്. മിക്ക വീട്ടുകാർക്കും ചെറിയ ബോട്ടുകൾ ഉണ്ടാകും.,,,.  ചൂണ്ടലിട്ട് ഇരിക്കുന്ന നിരവധി  ആളുകൾ തീരത്തെ സ്ഥിരം കാഴ്ചയാണ്... എത്ര വലിയ ആളുകളാണെങ്കിലും കടലും മത്സ്യ ബന്ധനവും അവർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു കാര്യം..... 

എന്തിന് ഏറെ കുട്ടികളുടെ പഠനത്തിൽ പോലും കടലും മത്സ്യ ബന്ധനവും നീന്തലും പാഠ്യവിഷയമാണ്....... ഇനി മാറ്റുമോ ആവോ!

ഹോബിയായി കടലിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന ദ്വീപ് വാസിയായ ഉദ്യോഗസ്ഥരും ഉണ്ട് - ചിലരുടെ കൂടെ എനിക്കും പോകാൻ അവസരം കിട്ടിയിട്ടുണ്ട്...

നമ്മുടെ നാട്ടിൽ കുളികളും നമ്മളും  വൈകുന്നേരങ്ങളിൽ ഒത്തുകൂടിയാൽ ഫോണിൽ കുത്തി പിടിച്ച് ഇരിക്കും, വാട്സ്ആപ്/ഫേസ്ബുക്ക്.... എന്നാൽ അത്തരം കാഴ്ച അവിടെ കാണാനില്ല - കടലിൽ കളിച്ചും മീൻപിടിച്ചും ജീവിതം ആഘോഷമാക്കുന്ന ജനത... ഇപ്പോഴും ദ്വീപുകളിലെ  ചില സുഹൃത്തുക്കൾക്ക്  വാട്സ് ആപ് മെസേജ് അയച്ചാൽ ചിലപ്പോൾ മറ്റുപടി കിട്ടുക ദിവസങ്ങൾ കഴിഞ്ഞിട്ടാവും.അവർ നമ്മളെ പോലെ -എപ്പോഴും ഫോണും കൊണ്ടു നടക്കണ മനുഷ്യരല്ല മക്കളേ.,,,,,,,,,

 നമ്മളെ കരയിൽ ഉള്ളവർഎന്നാണവർ പറയുക..... നമ്മളായി അവരുടെ ശീലങ്ങൾ നാശാക്കണ്ട! 

.. എഴുതാൻ ഇനിയും ഉണ്ട്....തൽക്കാലം നിർത്തുന്നു.

.......സിംരാജ്........

Comments

Popular posts from this blog

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

Total Pageviews