സൈക്കിൾ സവാരി ചെയ്യുമ്പോൾ നമ്മുടെ യാത്രയുടെ മാപ്പുകൾ ലഭിക്കാൻ സഹായകമായ വ്യത്യസ്ഥമായ മൊബൈൽ ആപ്പുകൾ, റിസ്റ്റ് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ നിലവിലുണ്ട്.
ഇതിലൂടെ നമ്മൾ സഞ്ചരിച്ച വഴികളുടെ മാപ്പും ,സഞ്ചരിച്ച ദൂരം, വേഗത, ശരാശരി വേഗത, ഹൃദയമിടിപ്പ്, ഓരോ കിലോമീറ്ററും സഞ്ചരിക്കാൻ എടുത്ത സമയം തുടങ്ങിയ നിരവധി വിവരങ്ങളുടെ ചാർട്ടുകളും ഗ്രഫുകളും ലഭിക്കും.
ഞാൻ Mi Band 5 എന്ന റ്റിസ്റ്റ് ബാൻഡ് ആണ് ഉപയോഗിക്കുന്നത്, ഇത് എൻ്റെ മൊബൈലുമായി ബ്ലൂടൂത്ത് വഴി പെയർ ചെയ്ത് ഉപയോഗിക്കുന്നു. യാത്രയിൽ ഓരോ കിലോമീറ്റർ കഴിയുബോൾ ബാൻഡ് വൈബറേറ്റ് ചെയ്യും കൂടാതെ ഫോൺ സ്പീക്കറിൽ / ഹെഡ് ഫോണിൽ സ്റ്റാറ്റസ് വോയ്സും (എത്ര കിലോമീറ്റർ ചവിട്ടി / എത്ര വേഗത / ഹാർട്ട് ബീറ്റ് എത്ര) കേൾക്കാം . 2000 രൂപ മുതൽ നിരവധി കമ്പനികളുടെ റിസ്റ്റ് ബാൻഡ് ലഭ്യമാണ്.
സ്മാർട്ട് വാച്ചുകളിലും ഇത്തരം അപ്ലിക്കേഷനുകൾ ഉണ്ട് .Bolt, Samsung, Apple തുടങ്ങീ നിരവധി കമ്പനിയുടെ സ്മാർട്ട് വാച്ചിൽ ഈ സംവിധാനങ്ങൾ ഉണ്ട്. ബോൾട്ടിൻ്റ സ്മാർട്ട് വാച്ച് ഏകദേശം 2000 രൂപ മുതൽ ലഭ്യമാണ്.
Strava എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും നമ്മുടെ യാത്രകൾ ട്രാക്ക് ചെയ്ത് - മാപ്പും ,അനുബന്ധ ചാർട്ടുകളും ലഭിക്കും.
ഗൂഗിൾ മാപ്പിൽ your Timeline എന്ന ഓപ്ഷൻ വഴിയും നമ്മൾ സഞ്ചരിച്ച മാപ്പ് കിട്ടും. പക്ഷേ അതിൽ റിസ്റ്റ് ബാൻഡിലും Strava യിലും കിട്ടുന്ന പോലുള്ള വിവരങ്ങൾ കിട്ടില്ല!
Comments
Post a Comment