Skip to main content

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ.

19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു.

വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു. 
അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

Comments

Popular posts from this blog

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews