Skip to main content

ഈ സാഹചര്യത്തിൽ നമ്മളെ പോലെ വിശ്രമം സൈക്കളിനും!


-----------------------------------------------------------
നല്ല സൈക്കളിൽ നല്ല യാത്രകൾ എല്ലാവരുടേയും സ്വപ്നങ്ങളാണ് ... കോവിഡ് മഹാമാരിയുടെ  വിഷമഘട്ടങ്ങളിലൂടെ നമ്മുടെ സുഹൃത്തുക്കൾ കൂടപിറപ്പുകൾ കടന്നു പോകുന്നു.  കുറച്ച് ദിവസം ക്ഷമയോടെ കാത്തിരിക്കാം. നമ്മുടെ സുരക്ഷ പോലെ മറ്റുള്ളവരുടെ സുരക്ഷക്കും പ്രാധാന്യമുണ്ട്. 

ലോക്ക് ഡൗൺ നീട്ടി ട്രിപ്പിൾ ലോക്ക് ഡൗൺ കൂടാതെ ന്യൂനമർദ്ദം മൂലം  പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴ - ഈ സാഹചര്യത്തിൽ എല്ലാവർക്കും വിശ്രമം ആവശ്യം. നമ്മളെ പോലെ സൈക്കളും വിശ്രമിക്കട്ടെ!

വാങ്ങിയാൽ പിന്നെ കേടാകുബോൾ നോക്കാമെന്ന് ചിന്തിച്ച് ,സൈക്കളിന് ഒരു സർവീസും ചെയ്യാത്തവർക്ക് പിന്നീട് നല്ല വില നൽകേണ്ടി വരും. മോട്ടോർ വാഹനങ്ങൾ പോലെ സൈക്കളും കൃത്യമായ സർവീസ് നടത്തണം. ദിവസവും സൈക്ലിങ്ങ് ചെയ്യുന്നവർ മൂന്നു മാസം കൂടുമ്പോഴെങ്കിലും സർവീസ് ചെയുന്നത്  നല്ലതാണ്. ഇപ്പോൾ കടകൾ ഇല്ലാത്തതിനാൽ നമുക്കതിനുള്ള സാഹചര്യം ഇല്ല !
എങ്കിലും നമ്മളെ കൊണ്ട് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്.

മഴക്കാലത്തെ പ്രധാന വില്ലനാണ് തുരുബ്-ഈർപ്പമുള്ള അവസ്ഥകൾ സൈക്കളിനെ വലിയ തകരാറിലേക്ക് നയിക്കും. അലോയ് സൈക്കിൾ - തുരുമ്പ് വരില്ല എന്നൊക്കെ പറഞ്ഞാലും അവയുടെ നട്ടുകളും മറ്റു ചില ഭാഗങ്ങളും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതാകാം, ഇത് പെട്ടെന്ന് തുരുമ്പ് പിടിക്കും. കുറച്ച് ദിവസം സൈക്കളിലെ ചളിയും മറ്റും കഴുകി , വൃത്തിയായി തുടച്ച് ഈർപ്പം കളഞ്ഞ് സൈക്കിളിന സുരക്ഷിതമാക്കി വെക്കാം, തുരുമ്പിനെ ഒഴിവാക്കാൻ WD 40 സ്പ്രെ ചെയ്യുന്നതു നല്ലതാണ്.

ഏറ്റവും എളുപ്പമുള്ള മറ്റൊരുമാർഗം ബൈക്കിൻ്റ ഓയിൽ / എണ്ണ കുറച്ച് ഒരു കോട്ടൻ തുണിയിൽ എടുത്ത് സൈക്കളിൽ പൂർണമായി തുടച്ചെടുക്കാം.ഇത് ഈർപ്പത്തിൽ നിന്നും സൈക്കളിനെ സംരക്ഷിക്കാനുള്ള ആവരണമായി നിൽക്കും. ബ്രേക്ക് പാഡിൽ ഓയിൽ ഒഴിക്കരുത്. ഇത് ബ്രേക്ക് പാഡ് തകരാറിലാക്കും.

എന്തായാലും നല്ല യാത്രകൾക്കു വേണ്ടി.... നല്ല നാളേക്കു വേണ്ടി സുരക്ഷിതമായി നമുക്ക് കാത്തിരിക്കാം..!

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews