Skip to main content

സൈക്കിൾ വ്യായാമവും - എൻ്റെ തടിയും

ഓരോ ദിവസവും സൈക്കളിൽ കഴിയാവുന്നത്ര ദൂരം താങ്ങണമെന്ന മോഹത്തോടെയാണ് സൈക്കിൾ വാങ്ങിയത് എന്നാൽ കൊറോണ സൈക്കളിനെ ഒരു മൂലക്കാക്കി. ലോക്ക് സൗൺ വീണ്ടും നീട്ടിയ ഈ സാഹചര്യത്തിൽ ഇനിയെന്നാവോ വീണ്ടുമൊരു പ്രഭാതസവാരി. ഒരു മാസം കൊണ്ട് 12 കിലോ ഭാരം കുറച്ചത് പലരും വിശ്വസിച്ചിട്ടില്ല .
ഭാരം കുറക്കാൻ ചെയ്ത കാര്യങ്ങൾ ഇന്നു പങ്കുവെയ്ക്കാം. ഞാൻ ഉപയോഗിക്കുന്നത് ഒരു MTB സൈക്കിളാണ്, അതു കൊണ്ടു തന്നെ കുറച്ച് അധികം ഊർജം ഉപയോഗിച്ചാൽ മാത്രമേ വേഗതയിൽ പോകാൻ സാധിക്കൂ. പ്രഭാതസവാരിയാണ് കൂടുതലും ചെയ്തത്. സൈക്ലിങ്ങിന് മുൻപ് ഭക്ഷണം കഴിക്കാറില്ല കുറച്ച് വെള്ളം കുടിച്ച ശേഷം സൈക്ലിങ്ങ് തുടങ്ങും. ഒരു മണിക്കൂറിൽ 15 മുതൽ 20 വരെ കിലോമീറ്റർചവിട്ടണം. അത്തരത്തിൽ ഒരു ദിവസം  രണ്ട് മണിക്കൂർ കൊണ്ട് ശരാശരി മുപ്പത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയിരുന്നു. അതിനിടയിൽ ഒറ്റ ദിവസം കൊണ്ട് 204 കിലോമീറ്ററും ചവിട്ടി പാലക്കാട് പോയി കറങ്ങി വന്നു. 

പരമാവധി ക്ഷീണം വരുമ്പോൾ മാത്രം നിർത്തി വിശ്രമിക്കും. മുപ്പത് കിലോമീറ്റർ ചവിട്ടുമ്പോൾ ഇപ്പോൾ വലിയ ക്ഷീണം ഇല്ല. ഇടക്കിടക്ക് വെള്ളം കുടിക്കണ ശീലം ഇല്ല.

സൈക്ലിങ്ങ് കഴിഞ്ഞ് വന്നാൽ തറയിൽ ഇരുന്ന് വിശ്രമിച്ച് 'വിയർപ്പ് മാറിയ ശേഷം ഒരു ലിറ്റർ വെള്ളം കുടിക്കും. പഞ്ചസാര ഇടാത്ത നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ് ,വേണമെങ്കിൽ ലേശം ഉപ്പിടാം. സൈക്ലിങ്ങിന് മുൻപും ശേഷവും സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ ചെറിയ രീതിയിൽ ചെയ്യുന്നത് നല്ലതാണ്.

അരി ഭക്ഷണം ചോറ് കുറച്ച്‌ കുറക്കണം/ചേറിന് മുൻപ് രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ മതി.

ബേക്കറി ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അതാണ് നല്ലത്. ബേക്കറി പലഹാരങ്ങളിലെ മധുരം ശരീരത്തിന്   അത്ര നല്ലതല്ല .

പ്രോട്ടീൻ ഭക്ഷണം കഴിക്കാം. ഞാൻ ചിക്കനും/ ബീഫും / ഫിഷ് / മുട്ട എന്നിവ കുറച്ച്കഴിക്കും .മിൽക്ക് ഷേക്കും കഴിക്കും ഒരു ഭക്ഷണ പദാർത്ഥവും ഒഴിവാക്കിയിട്ടില്ല. വലിയൊരു മാറ്റത്തിനായി ചില ഭക്ഷണ ശൈലികളും മാറ്റാൻ സാധിച്ചു. രാത്രി ഭക്ഷണത്തിൻ്റെ അളവും കുറച്ചു. നന്നായി ഉറങ്ങണം'
എല്ലാം കൊണ്ടും 12 kg കുറഞ്ഞു. ഇനി വീണ്ടും സൈക്ലിങ്ങ് എന്ന് തുടങ്ങുമെന്നറിയില്ല....
എന്തായാലും മനസ്സിനും ശരീരത്തിനും ഒരുമിച്ച്  റിലാക്സ് കിട്ടുന്ന സൈക്ലിങ്ങ് ഞാൻ ഉപേക്ഷിക്കില്ല! യാത്രകൾ തുടരും......

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews