എല്ലാവരും പറയാറുണ്ട് - ഗിയർ സൈക്കിൾ ഓടിക്കാൻ ഭയങ്കര സുഖാ.....ഗിയർ സൈക്കിളുകളുടെ പെടലിൽ പ്രയോഗിക്കുന്ന ഊർജവും ചക്രങ്ങളുടെ കറക്കവും തമ്മിലുള്ള ബന്ധം തന്നെയാണ് ഇത്തരം സൈക്കിൾ ചവിട്ടുന്നവരുടെ ഈ അഭിപ്രായത്തിന് കാരണം.
ഓടിക്കുന്ന ആളും, യാത്രയുടെ രീതിയുമനുസരിച്ച് ഗിയറിംഗ് രീതി മാറിവരും. മൾട്ടി സ്പീഡ് സൈക്കിളുകൾ ആവശ്യത്തിനനുസരിച്ച് ഗിയർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തരുന്നു.
ഇറക്കം ഇറങ്ങുമ്പോൾ വലിയ ഗിയറുകളും, സമതലങ്ങളിലൂടെ പോകുമ്പോൾ മീഡിയം ഗിയറും, കയറ്റം കയറുമ്പോൾ ചെറിയ ഗിയറുകൾ ഇടാം.
ചെറിയ ഗിയറുകളിൽ പെഡലുകളുടെ ഓരോ വൃത്താകൃത ചലനത്തിനും , കുറഞ്ഞ കറക്കമാണുള്ളത്. ഇതുമൂലം കുറഞ്ഞ ഊർജ്ജംകൊണ്ടുതന്നെ കൂടുതൽ ദൂരം സാധ്യമാക്കുന്നു.
ഉയർന്ന ഗിയറുകളിലൂടെ പെഡലുകളുടെ ചെറിയ കറക്കത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നു. പക്ഷെ ഓരോ കറക്കത്തിനും കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരുന്നു.
21 സ്പീഡുള്ള സൈക്കളുകളിൽ
ചെറിയ ഗിയർ എന്നത് 1-1/2/3 എന്നിവയാണ്. വലിയ ഗിയർ എന്നത് 3 - 5 / 6/ 7 എന്നിവയാണ് . മുൻപ് ഗിയറിനെ ക്കുറിച്ച് മുൻപ് വിശദമായി എഴുതിയിട്ടുണ്ട് വീണ്ടും എഴുതുന്നില്ല!
Comments
Post a Comment