Skip to main content

സൈക്കിൾ റേസിങ്ങ് പോകുന്നുണ്ടോ !നിങ്ങൾക്ക് SR ആവണോ?

വൈറും സൈക്കിൾ ചവിട്ടലല്ല - ചവിട്ട് വേറെ ലെവലിലേക്ക് മാറി കൊണ്ടിരിക്കാ..... പക്ഷേ റേസിങ്ങ് ഒന്നും അല്ല ! സ്വന്തം കഴിവ് / കപ്പാസിറ്റി തിരിച്ചറിയാനും അതിന് ഒരു അംഗീകാരം ലഭിക്കാനുമുള്ള ഒരു ഇവൻ്റ് .

ഫ്രാൻസിൽ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഒരു മത്സരമാണിത്, BRM - Brevets de Randonneurട Mondiax,

BRMൽ മൽസരിക്കുന്നവരെ Brevet എന്നും പറയുന്നു .ഒരു നിശ്ചിത ദൂരം നിശ്ചിത സമയം കൊണ്ട് പൂർത്തിയാക്കുക എന്നതാണ് ഇതിലെ ലക്ഷ്യം.

ACP (Audax Club Parisien - France) എന്ന ക്ലമ്പാണ് ലോകമെമ്പാടും BRM സംഘടിപ്പിക്കുന്നത് .
ഇതിൽ 200, 300,400,600 kms എന്നിങ്ങനെയാണ് ACP  അംഗീകരിച്ച കാറ്റഗറികൾ.എന്നാൽ ചില സംഘാടകർ 100 km  മത്സരം നടത്താറുണ്ട് അത് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ്
ഒരു BRM വിജയിച്ചാ പിന്നെ Randoners ആവാം.
ഒരു കലണ്ടർ വർഷത്തിൽ ( Nov- Oct) ആദ്യ നാല് കാറ്റഗറി  200/300/400/600 പൂർത്തിയാക്കുന്നവരെ SR (Super Randonneur ) എന്നു വിളിക്കും.

AIR -Audax India Randonneurs എന്ന സംഘടന ഇന്ത്യയിൽ ACP - France അംഗീകാരത്തോടെ BRM ഇവൻ്റ് നടത്തുന്നു.AlR ഓരോ ക്ലമ്പുകളെ ഇതു നടത്താൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ക്ലമ്പുകൾ BRM സംഘടിപ്പിക്കുന്നു.

നമ്മുടെ കപ്പാസിറ്റിയാണ് ഇവിടെ അളക്കുന്നത്- വേഗതയല്ല ' നിശ്ചിത സമയം കൊണ്ട് നിശ്ചിത ദൂരം പൂർത്തിയാക്കലാണ് ലക്ഷ്യം.
സ്വന്തം കഴിവു കൊണ്ട് ജയിക്കണം.
സാഹോദര്യത്തോടെ മത്സരിക്കാം.

AIRൽ ഒരു വർഷത്തേക്ക് 750 രൂപ നൽകി രജിസ്റ്റർ ചെയ്യാം ഒരു BRM ന് 250 രൂപയാണ് അക്കേണ്ടത് ഒരു വർഷത്തേക്ക് ഒരുമിച്ച് അടച്ചാൽ ആ വർഷത്തെ എല്ലാ ഇവൻറിലും പങ്കെടുക്കാം _ നിങ്ങളുടെ ലൊക്കേഷനിൽ  ഇവൻറ് നടത്തുന്ന  സംഘാടകരെ ബന്ധപ്പെട്ട് അവരുടെ  ഫീസും (500- 2000 ) അടക്കണം.

ഇലക്ട്രിക്ക് / മോട്ടോർ ഘടിപ്പിച്ച സൈക്കിൾ ഉപയോഗിക്കാൻ പാടില്ല.
ഹെൽമറ്റ് മുഴുവൻ സമയവും ധരിച്ചിരിക്കണം.
റൈഡർ ഒരു libelity Insurence എടുത്തിരിക്കണം
Brevet Card_ ഓരോ പോയിൻ്റിൽ എത്തുമ്പോൾ ഇതിൽ സീൽ ചെയ്യണം, ഇവൻ്റ് തീരും വരെ സൂക്ഷിക്കണം.
Brevet route (Cue Sheet) ഇതിൽ റൂട്ടും ലൊക്കേഷനുകളും, ചെക്ക് പോയിൻ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഇതിൽ പറഞ്ഞ റൂട്ടിലൂടെ സഞ്ചരിക്കണം.

രജിസ്റ്റർ ചെയുമ്പോൾ മറിക്കുന്ന റൈഡർ നമ്പർ സൈക്കിളിൻ്റെ മുന്നിലും പിന്നിലും ലാമിനേറ്റ് ചെയ്ത് ഘടിപ്പിക്കണം.
aero -bars ഹാൻഡലിൽ ഉപയോഗിക്കാൻ പാടില്ല
രാത്രി റൈഡിന് ഹെഡ്ലൈറ്റ് - ബ്ലിങ്കർ നിർബന്ധമാണ്/ റിഫ്ളക്ടർ ബാൻഡുകൾ ധരിച്ചിരിക്കണം. പുറത്തു നിന്നുള്ള സഹായം ഉണ്ടാകാൻ പാടില്ല. സംഘാടകർ ഗ്രൂപ്പായി തുടങ്ങിയാലും
ഓരോരുത്തർക്കും സ്വന്തം വേഗതയിൽ റൈഡ് ചെയ്യാം. ആളുകൾ ഇല്ലാത്ത ചെക്ക് പോയിൻ്റിൽ സ്വന്തം ATM കാർഡ് ഉപയോഗിച്ച് ഒരു സ്ലിപ്പ് എടുക്കണം / selfi എടുക്കണം - നിർദ്ദേശങ്ങൾ സംഘാടകർ പറയും.

വിവിധ ഇവൻ്റുകളുടെ സമയപരിധി താഴെ കൊടുത്തിട്ടുണ്ട്!
200 km - 13:30 മണിക്കൂർ
300 km - 20:00 മണിക്കൂർ
400 km - 27:00 മണിക്കൂർ
600 km - 40:00 മണിക്കൂർ
1000 km -75:00 മണിക്കൂർ
1200 km - 90:00 മണിക്കൂർ

ഉദാഹരണം പറഞ്ഞാൽ 200 km  നിങ്ങൾ 13:30 മണിക്കൂർ കൊണ്ട് പൂർത്തിയാക്കണം. ഇതിനിടയിൽ നിങ്ങളുടെ വിശ്രമം -ഭക്ഷണം എല്ലാം ഉൾപ്പെടണം. സംഘാടകർ 15 km ശരാശരിയിലാണ് സമയം നിജപ്പെടുത്തിയിരിക്കുന്നത് .എന്നാൽ
പരമാവധി 20 km ശരാശരി വേഗതിയിൽ റൈഡ് ചെയ്യുന്നതാണ് നല്ലത്. അത്യാവശ്യം ന്യൂട്രീഷ്യൻ വസ്തുക്കൾ / ഉപ്പ് - പഞ്ചസാര നാരങ്ങ ചേർത്ത വെള്ളം (ORS) കരുതാം. പഞ്ചർ കിറ്റ്/അഡീഷണൽ ട്യൂമ്പ് - ഹാൻഡ് പമ്പ് എന്നിവ കരുതാം. പഞ്ചറായാൽ പുതിയ ട്യൂമ്പ് ഇടുന്നതാണ് നല്ലത്.

ഓരോ ചെക്ക് പോയിൻറിലെത്തുമ്പോൾ കാർഡിൽ സീൽ ചെയ്ത്  സമയം രേഖപ്പെടുത്തും.
നിയമങ്ങൾ തെറ്റിക്കുന്നവരെയും കള്ളത്തരങ്ങൾ ചെയ്യുന്നവരെയും മത്സരങ്ങളിൽ നിന്ന് അയോഗ്യരാക്കും.

പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും മെഡൽ ആവശ്യമുള്ളവർക്ക് അവരുടെ സൈറ്റിൽ അപേക്ഷ നൽകി പൈസ നൽകി വാങ്ങാം. ഒരു കലണ്ടർ വർഷത്തിൽ ആദ്യത്തെ നാല് കാറ്റഗറി വിജയിക്കുന്നവർക്ക് SR - Super Randonneur മെഡലും ലഭിക്കും.

ആർക്കും പങ്കെടുക്കാം!

15-18 വയസിന് ഇടയിൽ ഉള്ളവർക്ക് 200 km ൽ മാത്രം മൽസരിക്കാൻ സാധിക്കൂ കൂടാതെ അവരുടെ രക്ഷിതാവിൻ്റെ സമ്മതപത്രം വേണം - കൂടാതെ രക്ഷിതാവും റൈഡിൽ പങ്കെടുക്കണം.

അപ്പൊ എങ്ങിനാ..... ഒരു പിടി പിടിക്കല്ലേ.....!

........സിം രാജ്........

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

Total Pageviews