Skip to main content

സൈക്കിൾ ചവിട്ടിയിൽ വയറും തടിയും കുറയോ ആശാനേ!


ഇന്നും ലോക്ക് ഡൗൺ കൂടാതെ ഇലക്ഷൻ റിസൾട്ട് വരുന്നതും - വെറുതെ എന്തിനാ രാവിലെ തന്നെ പോലീസിൻ്റെ കൈയിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുന്നത്..... ഇന്നും സൈക്കിൾ സവാരി പോയില്ല.... കൂട്ടുകാർ ചിലർ ഒളിച്ചും പാത്തും സൈക്ലിങ്ങ് ചെയ്തുവെന്നറിഞ്ഞു - എന്തായാലും നമ്മളില്ലേ!....
പലരും ചോദിച്ചു നീ എന്താ ക്ഷീണിച്ചേ.... സൈക്കിൾ ചവിട്ടിയാ തടി കുറയോ - ഇതിനുള്ള മറുപടിയാണ് ഇന്ന് എഴുതിക്കൂട്ടിയിരിക്കുന്നത്.
ഞാൻ ഒരു ഫിസിയോ തെറാപ്പിസ്‌റ്റ് ഒന്നും അല്ല എങ്കിലും ഉള്ള അറിവുവെച്ച് കാച്ചിയ താണ്! തെറ്റുണ്ടെങ്കിൽ ക്ഷമിക്ക് മച്ചാൻ മാരെ!

വിരസതയോ ശാരീരിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതോ ആയ വ്യായാമമല്ല സൈക്ലിങ്ങ്‌. മാനസികമായ സന്തോഷവും ഉൻമേഷവുമാണ് മറ്റു വ്യായാമ മാർഗങ്ങളെ അപേക്ഷിച്ച് സൈക്ലിങ്ങിനോട് കൂടുതൽ താൽപര്യം ജനിപ്പിക്കുന്നത്.

പലരും ആരോഗ്യം നിലനിർത്താൻ സൈക്ലിങ്ങ്‌ ചെയ്യുന്നു. ചിലർ തടി കുറക്കാൻ സൈക്കിൾ ചവിട്ടുന്നവരുണ്ട്.
തടി കുറക്കുന്നവർ ദിവസവും 40 മുതൽ 60 മിനിട്ടെങ്കിലും തുടർച്ചയായി സൈക്കിൾ ചവിട്ടണം. ഓരോരുത്തരും ചവിട്ടുന്ന റോഡും ഗിയറും വ്യത്യസ്ഥമായിരിക്കും എങ്കിലും ശരാശരി 100 മുതൽ 500 വരെ കലോറി ഒരു മണിക്കൂർ സൈക്കിൾ സവാരി കൊണ്ട് എരിച്ച് കളയാം. വെറു വയറ്റിൽ സൈക്കിൾ ചവിട്ടരുത്. ഒരു ഗ്ലാസ് വെള്ളം കുടിക്കാം. എന്തെങ്കിലും കഴിച്ചാൽ അരമണിക്കൂർ കഴിഞ്ഞ ശേഷം സൈക്കിൾ ചവിട്ടുന്നതാണ് ഉചിതം. തീരെ വെള്ളം കുടിക്കാതെ സൈക്കിൾ ചവിട്ടിയാൽ പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും.  
സൈക്കിൾ സവാരിയിലൂടെ പേശികൾ നന്നായി അയയുന്നതിലൂടെ ലഭിക്കുന്ന വിശ്രാന്തിയിൽ നന്നായി ഉറങ്ങാനും സാധിക്കും.

സൈക്ലിങ് നടത്തം പോലെ ഒരു എയറോബിക്ക് വ്യായാമമാണ് . അതായത് ഓക്സിജൻ കൂടുതൽ ഉപയോഗിക്കുന്ന വ്യായാമം. ഹൃദയധമനികളുടെ ആരോഗ്യത്തിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിനും ഉൻമേഷം ലഭിക്കുന്നതിനും ഈ വ്യായാമം സഹായകമാണ്.

ഒരു കാലത്ത മികച്ചകായിക താരങ്ങളായിരുന്നവർ ഇന്ന് വ്യായാമങ്ങളിൽ  സൈക്ലിങ്ങിന് പ്രാധാന്യം നൽകുന്നു.... പ്രായമാകുമ്പോൾ വ്യായാമങ്ങളിൽ പേശികൾക്ക് പരുക്കുകൾ പറ്റാൻ സാധ്യത കൂടുതലാണ് ... സൈക്ലിങ്ങിൽ ആ സാധ്യത കുറവാണ്...

പ്രമേഹരോഗമുളളവർക്ക് സൈക്ലിങ്ങ് നല്ലതാണെന്ന് അറിയാൻ കഴിഞ്ഞത്
സൈക്കിൾ ചവിട്ടുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നു അതിനാൽ പ്രമേഹരോഗികൾക്ക് ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ,പ്രമേഹരോഗത്തെ പ്രതിരോധിക്കാനും സൈക്ലിങ്ങ് സഹായകമാണ്.

സാധാരണ നമ്മുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 72 തവണയാണ്.എന്നാൽ  ഇത് പരമാവധി ആകാവുന്ന അളവ് എന്നത് 220 ആണ്.ഈ 220 ൽ നിന്ന് നിങ്ങളുടെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യ എത്രയാണോ അതാണ് നിങ്ങൾക്ക് വ്യായാമത്തിനിടയിൽ ലഭിക്കാവുന്ന ഏകദേശ ഹൃദയമിടിപ്പ് (പൾസ് റേറ്റ് ). വ്യായാമത്തിനിടയിൽ ഇത് കൂടുന്നുണ്ടെങ്കിൽ കുറച്ച്‌ നേരം വിശ്രമിച്ച് പൾസ് റേറ്റ് കുറക്കുക. വ്യായാമത്തിനിടയിലോ സൈക്ലിങ്ങിനിടയിലോ പൾസ് റേറ്റ് അറിയാൻ സഹായകമായ വാച്ചുകൾ, റിസ്റ്റ് ബാൻഡുകൾ വിപണിയിൽ സുലഭമാണ്. യാത്രയിൽ തലകറക്കമോ തളർച്ചയോ തോന്നിയാൽ പൾസ് പരിശോദിക്കുക.

നടുവേദന വരാതിരിക്കാനുള്ള നല്ല വ്യായാമമാണ് സൈക്ലിങ്ങ്‌.
നടുവേദന മുട്ടുവേദന ഉള്ളവരാണെങ്കിൽ ഒരു ഡോക്ടർ - ഫിസിയോ തെറാപ്പിസ്റ്റിൻ്റെ അഭിപ്രായം ആരാഞ്ഞശേഷം സൈക്ലിങ്ങ്‌ തുടങ്ങാം.
എത്ര വേഗത്തിൽ നിങ്ങൾക്ക് സൈക്കിൾ ചവിട്ടാം എന്നറിയാനുള്ള എളുപ്പമാർഗമാണ് , വ്യായാമത്തിനിടയിൽ കിതക്കാതെ സംസാരിക്കാൻ കഴിയുക എന്നത്. ഇതാണ് വ്യായാമത്തിൻ്റെ ആരോഗ്യകരമായ അതിർത്തി. അമിതമായി കിതക്കുന്നതിന് തൊട്ടു മുൻപ് വരെ സൈക്കിൾ ചവിട്ടാം. ക്ഷീണം അനുഭവപ്പെട്ടാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം മാത്രം വ്യായാമം തുടരാവൂ.

ദീർഘദൂരം സൈക്കിൾ ചവിട്ടുന്നവർ ഒരേ പോലെ ഇരുന്ന്  സൈക്കിൾ ചവിട്ടരുത് ഇത് നട്ടെല്ലിനും ചുമലിനും ഇടുപ്പിനും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും - അതിനാൽ കുനിഞ്ഞ് ഇരുന്നും നിവർന്നു ഇരുന്നും ശരീരത്തിൻ്റെ പൊസിഷൻ മാറ്റി സൈക്കിൾ ചവിട്ടുന്നത് നല്ലതാണ്.

തുടയിലെയും, കാൽവണ്ണയിലെയും മസിലുകൾ സൈക്കിൾ ചവിട്ടുമ്പോൾ സ്ട്രോങ്ങ് ആകും. കൂടാതെ കയറ്റം ചവിട്ടുമ്പോൾ കൈയ്യിലെയും, വയറിലേയും പേശികൾ നല്ല രീതിയിൽ പ്രയോജനപ്പെടും..... 

അപ്പോ വയറും  തടിയും കുറയോ !
ഒരു മാസം തുടർച്ചയായി രാവിലെ സൈക്കിൾ ചവിട്ടിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

.......സിംരാജ്.......

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

Total Pageviews