Skip to main content

തൽക്കാലം കുറച്ച് സൈക്കിൾ ആക്സസറീസ് നോക്കി വെക്കാം.....


ഇനിയും കോവിഡിൻ്റെ തീവ്രത കുറഞ്ഞു വന്നിട്ടില്ല, അനാവശ്യമായി പുറത്തിറങ്ങി സമൂഹത്തിനും സ്വന്തം കുടുബത്തിനും വിഷമം ഉണ്ടാക്കരുതെന്ന അപേക്ഷയാണ് എനിക്കു നിങ്ങളോട് പറയാനുള്ളത്.
കുറച്ച് ദിവസങ്ങൾ  കഴിഞ്ഞാൽ എല്ലാം ശരിയാവും - അപ്പോൾ നമുക്ക് കൂടുതൽ സന്തോഷത്തോടെ തന്നെ യാത്രകൾ നടത്താം, ഇപ്പോൾ സുരക്ഷിതരായി വീടുകളിലിരിക്കാം. ഇപ്പോൾ നഷ്ടപ്പെട്ട സുന്ദര കാഴ്ചകൾ പതിമടങ്ങായി നമുക്ക് തിരിച്ച് കിട്ടും.....

ഇന്നത്തെ ചില ചാനൽ വാർത്തകൾ കേട്ടപ്പോൾ ഒരു കാര്യം എഴുതാതിരിക്കാൻ വയ്യ . കഴിഞ്ഞ ലോക് ഡൗൺ സമയത്ത് കോവിഡ് നിയമങ്ങൾ പാലിക്കാതെ ഇറങ്ങി നടന്ന ഒരാളോട്  നിങ്ങൾക്ക് കൊറോണയേ പേടിയുണ്ടോ ?
പോലീസിനെ പേടിയുണ്ടോ ?എന്ന് ചോദിച്ചപോലീസ് ഓഫീസറുടെ  വാചകങ്ങളാണ് ഓർമ്മ വന്നത്... എന്നാൽ ഇപ്പോൾ അതിൽ ഒരു വരി കൂടെ കൂട്ടി ചേർക്കണമെന്ന് തോന്നി- 

നിങ്ങൾക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലുകളെ പേടിയുണ്ടോ? 
അതു ഭയന്നിട്ടെങ്കിലും പുറത്ത് ഇറങ്ങാതിരിക്കോ! സർക്കാർ ആശുപത്രികൾ നിറഞ്ഞു കൊണ്ടിരിക്കുന്നു.

ശരി ! ഇന്നത്തെ വിഷയത്തിലേക്ക് വരാം!സൈക്കിനു കൂടെ വാങ്ങേണ്ട അനുബന്ധസംവിധാനങ്ങളെക്കുറിച്ചാണ് ഇന്ന് എഴുതുന്നത്.
ഒരു പുതിയ സൈക്കിൾ വാങ്ങിയാൽ   ബെല്ലും,മഡ്ഗാൾഡ് ,സ്റ്റാൻഡ് ,റിഫ്ളക്ടർ എന്നിവ ഉണ്ടാകാറില്ല . മിക്കവാറും സൈക്കിൾ ഷോപ്പുകൾ ഇവയിൽ ചിലത് സൗജന്യമായി തരും.
ബാക്കി നാം പൈസ നൽകി വാങ്ങേണ്ടി വരും.

ആദ്യം തന്നെ പറയാനുള്ളത് സുരക്ഷിതമായ യാത്രക്ക് ഹെൽമെറ്റ് നിർബന്ധമാണ് എന്നതാണ് , അതിൽ ലാഭം നോക്കരുത് - നല്ല കമ്പനിയുടേതുതന്നെ നോക്കി വാങ്ങണം.

അത്യവശ്യം നീളം ഉള്ള ലോക്ക് വാങ്ങണം ,ദൂരയാത്രകൾക്കിടയിൽ  അടുത്തുള്ള പോസ്റ്റിൽ ചേർത്ത് വെച്ച് ലോക്ക് ചെയ്യാൻ ഇത് സാധിക്കും. 

സൈക്കിൾ പമ്പ് കൈ കൊണ്ട് പമ്പ് ചെയ്യുന്നതും കാലുകൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്നവയും 200 രൂപ മുതൽ വിപണിയിൽ  ഉണ്ട്. ദൂരയാത്രകളിൽ ബാഗിൽ സൂക്ഷിക്കാവുന്ന ചെറിയ ഹാൻഡ് പമ്പും ലഭിക്കും ഇവക്ക് 600 രൂപ മുതൽ വില വരും.

 നല്ലൊരു സീറ്റ് കവർ നിർബന്ധമാണ്. സൈക്കിളിൻ്റെ സീറ്റ് കാണാൻ സുന്ദരമായിരിക്കും ,പക്ഷേ അതിലിരുന്ന് കുറച്ച് ദൂരം ചവിട്ടിയാൽ മൂട് പഞ്ചറാകും. ഒരു മുന്നൂറ് രൂപ മുതൽ നല്ല ജെൽ ടൈപ്പ് സീറ്റ് കവർ (സാഡിൽ സീറ്റ് കവർ) ലഭിക്കും.
ജെൽ ടൈപ്പ് പാഡുള്ള ഷോർട്സിന് 750 രൂപ മുതൽ വില വരും. ഇവ ഉണ്ടെങ്കിൽ പിന്നെ സീറ്റ് കവർ വേണമെന്നില്ല. ദീർഘദൂര സവാരിക്ക് ഇത്തരം ഷോർട്സ് ഇടുന്നതാണ് നല്ലത്.

ഗ്ലൗസുകൾ നല്ല ഹാൻഡിൽ ഗ്രിപ്പ് കിട്ടുന്നതിന് ഉപകരിക്കും 300 രൂപ മുതൽ ഗ്ലൗസുകൾ ലഭ്യമാണ്.

സാഡിൽ ബാഗ് - സീറ്റിന് താഴെ വെക്കാവുന്ന ബാഗാണിത് ഇതിൽ അത്യവശ്യം ചെറിയ വസ്തുക്കൾ വെക്കാം .സൈക്കിൾ ടൂൾകിറ്റും ( 200 രൂപ), പഞ്ചർ കിറ്റും ( 400 രൂപ )ഇതിൽ സൂക്ഷിക്കാം.

സൈക്കിളിൻ്റെ ഹാൻഡലിൽ ഘടിപ്പിക്കാവുന്നതും ഫോണും, പവർ ബാങ്കും മറ്റു ചെറിയ വസ്തുക്കളും മഴനനായാതെ സൂക്ഷിക്കാവുന്ന വ്യത്യസ്ഥ തരം ബാഗുകൾ ഉണ്ട്. ഇതുണ്ടെങ്കിൽ ഫോൺ ഹോൾഡറിൻ്റെ ആവശ്യം ഇല്ല. ഇത്തരം ടച്ച് സ്ക്രീൻ - വാട്ടർപ്രൂഫ്  ബാഗുകളിൽ ഫോണിലെ ഗൂഗിൾമാപ്പ് ഇട്ട് യാത്ര ചെയ്യാൻ ഉപകരിക്കും. 500 രൂപ മുതൽ ഇതിന് വില വരും.

സൈക്കിൻ്റെ പുറകിലെ കാരിയർ വിവിധ മോഡലിൽ വരുന്നുണ്ട്. പെട്ടെന്ന് ഘടിപ്പിക്കാവുന്നതും ആവശ്യം കഴിഞ്ഞാൽ അഴിച്ചു വെക്കാവുന്ന തരത്തിലുള്ളവ ലഭ്യമാണ്. അലോയ് കൊണ്ട് നിർമ്മിച്ചവക്ക് 1200 രൂപ മുതൽ വില വരും.എത്ര ഭാരം വരെ താങ്ങണം എന്നതുകൂടി ചിന്തിച്ച് അനുയോജ്യമായവ വാങ്ങാം. ദൂരയാത്രക്ക് ബാഗുകൾ വെക്കാൻ കാരിയർ നിർബന്ധം, കരിയറിന് യോജിച്ച രണ്ട് വശത്തേക്കും ഇടാവുന്ന ബാഗുകൾ ഉണ്ട് - 1500 രൂപ മുതലാണ് ഇവയുടെ വില വരുന്നത്

അതിരാവിലെയും രാത്രി കാലങ്ങളിലും ഉള്ള യാത്രകൾക്ക് സൈക്കളിന് മുന്നിലും പിന്നിലും ലൈറ്റ് നിർബന്ധമാണ്. ഇപ്പോൾ ഹോൺ ഉൾപ്പെടെ ഇവ ഒരു സെറ്റായി  കിട്ടും ഏകദേശം 500 രൂപ മുതലാണ് വില വരുന്നത്.

സൈക്കിൾ സർവീസ് ചെയ്യുവാൻ ചെയിൻ ക്ലീനർ / ചെയിൻ ലൂമ്പ്,  ചെയിൻ - കസറ്റ് വൃത്തിയാക്കാൻ വ്യത്യസ്ഥ ഇനം ബ്രഷുകൾ എന്നിവയും ലഭ്യമാണ്.

ഇനിയും നിരവധി വസ്തുക്കൾ ഉണ്ട്, ഇവയെല്ലാം വാങ്ങാനല്ല എഴുതുന്നത് - നിങ്ങളുടെ സൈക്കിൾ അറിവിലേക്കായി മാത്രം എഴുതുന്നതാണ്. നമ്മുടെ ആവശ്യത്തിനുസരിച്ച് മിനിമം വസ്തുക്കൾ വാങ്ങാം. ഇവയെല്ലാം അടുത്തുള്ള സൈക്കിൾ ഷോപ്പിൽ നിന്നോ ഓൺലൈൻ വഴിയോ വാങ്ങാം!
എഴുതിയതിൽ തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരണേ !
...... സിംരാജ്.......

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews