Skip to main content

കുന്നംകുളത്തെ നല്ല സൈക്കിൾ ഷോപ്പ് ഏതാ! എന്തൂട്ട് സൈക്കളാ വാങ്ങാ!

പഴയകാല സൈക്കിൾ ഓർമ്മകളിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് ..
കുട്ടിക്കാലത്ത് ഒരു കുട്ടികളി പോലെ ആസ്വദിച്ചിരുന്ന സൈക്ലിങ്ങ് , മുതിർന്നപ്പോൾ
തിരക്കുകൾക്കിടയിൽ
റിലാക്സ് ചെയ്യുന്നതിനുള്ള മാർഗമായി...

കുറഞ്ഞ ചെലവിൽ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകാൻ സൈക്ലിങ് വളരെ പ്രയോജനപ്രഥമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
രാവിലെയുള്ള നടത്തത്തേക്കാൾ, നമുക്കിഷ്ടപ്പെട്ട പുതിയ വഴികളിലൂടെ ഏറെ ദൂരം സഞ്ചരിക്കാൻ സൈക്ലിങ്ങ് നമ്മെ സഹായിക്കുന്നു.

പലരും സൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു..... ഞാൻ വലിയൊരു സൈക്കിൾ വിദഗ്ധൻ ഒന്നും അല്ല - എങ്കിലും ഒരു നല്ല സൈക്കളിനു വേണ്ടിയുള്ള അന്വേഷണങ്ങൾ ഇവിടെ പങ്കുവെക്കാം!

നമ്മുടെ ആവശ്യങ്ങളും ബഡ്ജറ്റും ,ചിന്തിച്ചുള്ള ഒരു സൈക്കിളുകളാണ് വാങ്ങിക്കേണ്ടത്.
ഇന്ന് ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി കമ്പനികളുടെ  സൈക്കിളുകൾ നാട്ടിൽ ലഭ്യമാണ്- എന്നാൽ കോവിഡ് പ്രശ്നങ്ങൾ മൂലം സൈക്കിൾ അത്രക്ക് സുലഭമല്ല.പല മോഡലുകളും സ്റ്റോക്ക് ഇല്ല.
എന്നാലും തുടക്കകാർക്കു പറ്റിയചില സൈക്കിളുകൾ പറഞ്ഞു തരാം!

5000 രൂപക്ക് ഒരു സൈക്കിൾ അത് ഡെക്കാത്തലോണിൻ്റെ Bitwin My Bike തന്നെ ,ഗിയർ ഇല്ലെങ്കിലും ഈ ഹൈബ്രിഡ് സൈക്കിൾ എല്ലാം കൊണ്ട് ഒരു പുലിയാണ്. ഫ്രഞ്ചുകമ്പനിയായ ഡെക്കാത്ത ലോണിൻ്റെ പ്ലാൻ്റിൽ നിന്ന് നേരിട്ടുള്ള ഉൽപനം ആയതിനാണ് ഇത്രയും വില കുറവ്.ഗുണമേൻമയുടെ കാര്യത്തിൽ മൈ ബൈക്ക് മുൻപന്തിയിൽ തന്നെ .
കൂടാതെ Hero, Match city, Firefox, nintey one, Herculis, തുടങ്ങി നിരവധി കമ്പനികൾക്ക് 5000നും 10000നും ഇടയിൽ ഗിയർ ഇല്ലാത്ത സൈക്കിളുകൾ ഉണ്ട്. ഡെക്കാത്തലോൺ വെമ്പ് സൈറ്റ് വഴി സൈക്കളുകൾ ഓഡർ ചെയ്യാം - ഇപ്പോൾ പല മോഡലുകളും സറ്റോറിൽ ലഭ്യമല്ല!

ഗിയർ ഉള്ളവ ഒരു വിധം നല്ലത് 15 K രൂപക്ക് മുകളിൽ വരും .അതിൽ nintey one/Bitwin Rockrider / Herculis- Montra / Java / level / Cosmic തുടങ്ങീ നിരവധി റേഞ്ചിലുള സൈക്കിളുകൾ ഉണ്ട്. ഹൈബ്രിഡിൽ  Montra trance ,Firefox Rapid എന്നിവ മികച്ചവയാണ്, വില ഏകദേശം 18 k മുതൽ 22 k വരെ യാകാം.

MTB യിൽ nintey one എന്ന കമ്പനി (പഴയ frog) യുടെ Defender - Panther - Snowleopard തുടങ്ങിയ നല്ലതാണ്. Cosmic സൈക്കിളുകൾ 13 k മുതൽ വിപണിയിൽ ലഭ്യമാണ്.

എൻ്റെ അറിവുകൾ വളരെ പരിമിധമാണ്, ഞാൻ 
https://www.choosemybicycle.com എന്ന വെമ്പ്സൈറ്റിൽ നിന്നാണ് സൈക്കളിനെ കുറിച്ചുള്ള അറിവുകൾ നേടുന്നത്. എല്ലാ സൈക്കിൾ കമ്പനികളുടെ / ഡീലർമാരുടെ ലിങ്കും കൂടാതെ സൈക്കളുടെ ഫോട്ടോ / സ്പെസിഫിക്കേഷൻ / വില തുടങ്ങീ എല്ലാ വിവരവും ഈ സൈറ്റിൽ ലഭ്യമാണ്.

Kcyclopedia എന്ന യൂടൂബ് ചാനലിൽ നിന്നും  വളരെ സഹായകമായ റിവ്യൂ കൾ ലഭ്യമാകും.

സൈക്കിൾ ഓൺ ലൈൻ വഴി വാങ്ങുബോൾ കടയിലെ വിലയുമായി താരതമ്യം ചെയ്തു വാങ്ങുന്നതാണ് നല്ലത് - കൂടാതെ സ്പെസിഫിക്കേഷനും നോക്കണം .ഓൺലൈൻ വാങ്ങിയാൽ പിന്നീടത് എന്തായാലും സൈക്കിൾ ഷോപ്പിൽ പോയി അസംബ്ലിചെയ്യേണ്ടി വരും. വില കുറവിൽ ഒരു സൈക്കിൾ വാങ്ങുന്നതിനേക്കാൾ തുടർന്നുള്ള സർവ്വീസുകളും ലഭിക്കണമെങ്കിൽ അടുത്തുള്ള സൈക്കിൾ ഷോപ്പിൽ നിന്ന് വാങ്ങുകയാണ് ഏറ്റവും നല്ലത്.

കുന്നംകുളത്ത് പ്രധാന സൈക്കിൾ വിൽപ്പനക്കാരാണ് 1.ചാക്കപ്പായി സൈക്കിൾസ് - കുട്ടിക്കാലം മുതൽ കേൾക്കുന്ന പേരാണ് ചാക്കപ്പായി സൈക്കിൾസ് 2. ചെറുവത്തൂർ സൈക്കിൾസ് 3.ഷെല്ലി സൈക്കിൾസ് എന്നിവർ. നല്ല അഭിപ്രായമാണ് മൂന്ന് കടകളെക്കുറിച്ചും പറയാനുള്ളത് .
ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകളും ഉണ്ട്

തിരക്ക് പിടിച്ച് വാങ്ങാതെ ക്ഷമയോട് അന്വേഷിച്ച് ,അഭിപ്രായങ്ങൾ കേട്ട്, ഓടിച്ചു നോക്കിയ ശേഷം മാത്രം വാങ്ങുക.

........സിംരാജ്........

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews