Skip to main content

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ
--------------------------------------------------
ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു. 

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്!
ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -

 കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല....

രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല....

പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം! 

നേവിയും മറ്റും ശക്തമായ സുരക്ഷയാണ് അവിടെ ഒരുക്കിയിരിക്കുന്നത് .
പൂർണ നിരീക്ഷണത്തിലാണ് മിക്ക സ്ഥലങ്ങളും. അനുവാദമില്ലാത്ത സ്ഥലങ്ങളിൽ കയറിയാൽ പിന്നീട് ശരീരത്തിൽ നിന്ന് തുളകൾ തപ്പി അടക്കേണ്ടി വരും.
ലൈറ്റ് ഹൗസിലും മറ്റു സ്ഥലങ്ങളിലും റഡാറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നത് വെറുതെയല്ല -കടലിലൂടെ കിലോമീറ്ററുകൾ അകലെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതോടൊപ്പം ദ്വീപിനും സുരക്ഷ നൽകുന്നു. ഒരു ചെറു മത്സ്യ ബന്ധന ബോട്ടിനു പോലും അവിടെയുള്ള നിരീക്ഷണ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല....

ഈസ്‌റ്റേൺ ജെട്ടിയിൽ കപ്പലുകൾ വന്നു പോകുന്ന കാഴ്ചകൾ പറഞ്ഞറിയിക്കാൻ കഴിയില്ല! കപ്പൽ ദ്വീപിലേക്ക്  വരുമ്പോഴും പോകുമ്പോഴും സുരക്ഷാ ജീവനക്കാരുടെയും പോലീസ് ഉദ്യേഗസ്ഥരുടെയും നിരീക്ഷണത്തിലാണ് നമുക്ക് ദ്വീപിൽ പ്രവേശിക്കാനും തിരിച്ച് പോകാനും സാധിക്കൂ....

3G പോയിട്ട് 2 G പോലും ശരിക്കും ലഭ്യമില്ലാത്ത ,   ബിവറേജ് പോയിട്ട് കുടിക്കാൻ ഒരു തുള്ളി മദ്യം കിട്ടാത്ത, ഒരു അടിപിടി കാണാത്ത /  സിനിമാ തിയറ്റർ ഇല്ലാത്ത, പെട്രേൾ പമ്പ് ഇല്ലാത്ത -വാഹനങ്ങളുടെ ശബ്ദമോ-മലിനീകരണമോ ഇല്ലാത്ത  വെള്ള മണൽ നിറഞ്ഞ വൃത്തിയുള്ള ബീച്ചുകളുള്ള ,നീല കളറു പോലെ കടലുകളുള്ള  ഈ സ്ഥലത്തേക്കാണോ ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ നമുക്ക് തോന്നുന്നത് ....

ആരും ഒന്ന് സ്വയം മറന്ന് പോകും ആ നാട് കണ്ടാൽ അവരുടെ സ്നേഹം കണ്ടാൽ - നേരിട്ട് കണ്ട ശേഷം അഭിപ്രായം പറയണം - ഞാൻ പോകുന്ന സമയത്ത് അങ്ങനായിരുന്നു  ......

Love Lakshadweep ......
അവർ അവിടെ സന്തോഷത്തോടെ ജീവിച്ചോട്ടെ!

Comments

Popular posts from this blog

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

Total Pageviews