Skip to main content

സൈക്കിൾ ഗിയർ കളികൾ ഇനി വേറെ ലെവലിൽ

രണ്ട് ദിവസം ലോക്ക് ഡൗൺ അതിൽ ഒരു വിഷമവും ഇല്ല , മനുഷ്യർ ഒരു കോവിഡ് ലക്ഷണവുമില്ലാതെ കുഴഞ്ഞു വീണു മരിക്കുന്നു.... സ്വയം ഒതുങ്ങിയിരിക്കാം..... ചിലരോട് എത്ര പറഞ്ഞാലും മനസിലാവില്ല ! ഒരു സമ്പൂർണ ലോക്ഡൗൺ വന്നാൽ കുറച്ചെങ്കിലും നമുക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാം ....

എന്തായാലും സൈക്കിളിനെക്കുറിച്ച് എന്തെങ്കിലും ഷെയർ ചെയ്യണ്ടേ!

ഗിയർ സൈക്കളിനെ കുറിച്ചാവട്ടെ ഇന്നത്തെ എഴുത്ത്.ലോകത്ത് നിരവധി സൈക്കിൾ കമ്പനികളുണ്ടെങ്കിലും ഒന്ന് രണ്ട് കമ്പനികൾ മാത്രമാണ് നല്ല ഗിയർ സിസ്റ്റം ഇറക്കാറുള്ളൂ. ഷിമാനോ ആണ് ഇതിൽ കേമൻ പിന്നെ മൈക്രോ ഷിഫ്റ്റ് എന്ന കമ്പനിയും ഉണ്ട്. മിക്ക സൈക്കിൾ കമ്പനികളും ഇവരുടെ ഗിയർ സിസ്റ്റം ആയിരിക്കും ഉപയോഗിക്കുന്നത്.

സൈക്കളിൻ്റെ വിലകൂടുന്നതിൽ ഈ ഗിയർ സിസ്റ്റത്തിനും വലിയ പങ്ക് ഉണ്ട്. ഗിയറുകളുടെ എണ്ണം കൂടുതലുള്ള സൈക്കിളിന് വിലയും കൂടും.ഷിമാനോ കമ്പനി തന്നെ വ്യത്യസ്ഥ മോഡലിലുള്ള ഗിയർ സിസ്റ്റം ഇറക്കുന്നുണ്ട്, അസേര / ആൾട്ടിസ്   എന്നിവ ഇവയിൽ ചിലതാണ്. ഗിയർ സിസ്റ്റത്തിൻ്റെ മേൻമ കൂടുന്നതിനനുസരിച്ച് വിലയും കൂടും.കൂടാതെ ഗിയർ ഷിഫ്റ്റിൻ്റെ സ്മൂത്ത് കൂടും- ഷിഫ്റ്റ് ചെയ്യുന്ന സമയവും കുറയും. നിങ്ങൾ ഗിയർ സൈക്കിൾ വാങ്ങുന്നതെങ്കിൽ ഇത് എന്തായാലും ശ്രദ്ധിക്കണം. 

ഗിയർ സിസ്റ്റം രണ്ട് തരത്തിൽ ഉണ്ട് വീലിൻ്റെ ഭാഗത്ത് മാത്രമുള്ളതും - പെടലിൻ്റെയും വീലിൻ്റെയും ഭാഗത്ത് ഉള്ളവയും ഉണ്ട്.

പെടലിൻ്റെ ഭാഗത്ത് ഒരു ഗിയർ മുതൽ മൂന്നു ഗിയർ വരെ ഉണ്ടാകാറുള്ളൂ വീലിൻ്റെ ഭാഗത്ത്  ഏഴു മുതൽ പതിനൊന്ന് ഗിയർ വരെ ഉള്ളവ വരെ ഉണ്ട്.
ഇതിനനുസരിച്ചാണ് സൈക്കിളിൻ്റെ സ്പീഡ് പറയുന്നത്.  21 സ്പീഡ് ഗിയർ എന്നാൽ മുന്നിൽ (പെടലിൽ) മൂന്നു ഗിയറും പിന്നിൽ വീലിൽ ഏഴു ഗിയറും ആയിരിക്കും.
മുന്നിൽ ഗിയർ ഉള്ളവയിൽ ആയാസത്തിൽ സവാരി ചെയ്യാം.
കയറ്റം കയറാൻ എല്ലാം സുഗമമായിരിക്കും.
ഗിയർ ഷിഫ്റ്റിങ്ങ്, അതുപോലെ ഗിയർ കോമ്പിനേഷൻ കൃത്യമായില്ലെങ്കിൽ ഇവ പെട്ടെന്ന് തകരാറിലാവാൻ സാധ്യതയുണ്ട്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

സൈക്കിൾ നിർത്തിയിട്ടിരിക്കുമ്പോൾ വെറുതെ ഗിയർ മാറ്റരുത് .അതു പോലെ സൈക്കളിൽ പോകുമ്പോൾ പെടൽ ചവിട്ടാതെ ഇരിക്കുമ്പോഴും,പെടൽ വേഗത്തിൽ / ടൈറ്റായി ചവിട്ടുമ്പോഴും ഗിയർ മാറ്റരുത് -ഇത് ചെയിൻ തെറ്റുന്നതിനും - പല്ലുകൾ ചെയിൻ എന്നിവ തകരാറിലാവാൻ കാരണമാകും.

ഒരു 21 സ്പീഡ് സൈക്കളിൽ
മുന്നിൽ മൂന്ന് ഗിയർ അഥവാ മൂന്ന് ചെയിൻ വീൽ ഉണ്ടാകും, ഇതിൻ്റെ നിയന്ത്രണം ഹാൻഡലിൻ്റ ഇടതുഭാഗത്തുള്ള ഷിഫ്റ്ററിൽ ആയിരിക്കും,  അതുപോലെ പുറകിൽ ഏഴ് വീൽ ഗിയർ ( കസറ്റ് ) ഉണ്ടാകും ഇതിൻ്റെ നിയന്ത്രണം ഹാൻഡലിൻ്റ വലത് ഭാഗത്തുള്ള ഷിഫ്റ്ററിൽ ആയിരിക്കും.
ഹാൻഡലിലെ ഷിഫ്റ്ററുകളിൽൽ ഗിയർ കൂട്ടാനും കുറനുമുള്ള സംവിധാനം ഉണ്ട് അതിൽ ഗിയറിൻ്റെ നമ്പറും കാണിച്ചു തരും.

മോട്ടോർ വാഹനങ്ങളിൽ ഗിയർ മാറ്റുന്നതു പോലെ ഗിയർ കോമ്പിനേഷൻ ഓരോ റോഡിൻ്റെ പ്രതലത്തിനനുസരിച്ച് മാറ്റണം.

മുന്നിലെ മൂന്ന് ഗിയർവീലിൽ ഓന്നമത്തെ ഗിയർവീൽ ചെറുതും മൂന്നാമത്തേത്  ഏറ്റവും വലുതും ആയിരിക്കും.
പുറകിലെ ഏഴു ഗിയർ വീലിൽ ഒന്നാമത്തേത് വലുതും ഏഴാമത്തേത് ചെറുതുമായിരിക്കും.
 ഇവയുടെ കോമ്പിനേഷൻ ശ്രദ്ധിച്ചാൽ സുഗമമായി സൈക്കിൾ ചവിട്ടാം 
മൂന്ന് പ്രധാന കോമ്പിനേഷനാണ് ഞാൻ ശ്രദ്ധിക്കാറുള്ളത് .

1.  മുന്നിൽ ഗിയർ 1 എങ്കിൽ പുറകിൽ 1,2,3 ഗിയർ വരെ ഇടുന്നതാണ് ഉചിതം (1-1 / 1-2 / 1-3 )

2 . മുന്നിൽ ഗിയർ 2 ഇട്ടാൽ പുറകിൽ 3, 4, 5 വരെ ഇടാം (2-3 / 2-4 / 2-5 )

3. മുന്നിൽ 3 എന്ന ഗിയറിലാണെങ്കിൽ പുറകിൽ 5,6,7 വരെ ഇടാം (3-5 / 3-6 / 3-7 )

കയറ്റം കയറുമ്പോൾ മുന്നിൽ ഒന്നാം ഗിയറിൽ ഇട്ട് അതിനനുസരിച്ചുള്ള പുറകിലെ ഗിയറിലേക്ക് മാറ്റാം, വേഗതയിൽ പോകാൻ മൂന്നാം ഗിയറും ഉപയോഗിക്കുന്നതാണ് നല്ലത്.

കൃത്യമായ കോമ്പിനേഷൻ അല്ലെങ്കിൽ ചെയിൻ ചെരിഞ്ഞായിരിക്കും  മുന്നിലെയും പിന്നിലെയും ഗിയർ മാറ്റുന്ന ഡിറൈലറിലൂടെ കറങ്ങി കടന്നുപോകുന്നത് . ഇത് ചെയിൻ /ഡിറൈലർ എന്നിവ തകരാറിലാവാൻ കാരണമാകും.

പല സുഹൃത്തുക്കളിൽ നിന്നും ,ഇൻറർനെറ്റ് ,യൂടൂബ് എന്നിവയിൽ നിന്നുമുള്ള അറിവ് വെച്ചാണ് ഞാൻ ഇതൊക്കെ മനസിലാക്കിയത്. തെറ്റുകൾ ഉണ്ടെങ്കിൽ തീർച്ചയായും കമൻറ് ചെയ്യണം.

......സിംരാജ്......


Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews