Skip to main content

Posts

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാത്രമാ
Recent posts

ദ്വീപിലെ മീൻപിടുത്തം ..... അതവരുടെ ജീവിതമാർഗം -ഹോബി

ഒരു വൈകുന്നേരം മിനി കോയ് ദ്വീപിലെ വില്ലേജു റോഡുകൾക്കിടയിലൂടെ  സൈക്കളിൽ കറങ്ങി നടക്കുന്നതിനിടയിൽ കുറച്ച് നേരം ബീച്ചിലേക്ക് സൈക്കൾ ഉന്തി കൊണ്ട് നടന്നു. ഒരു ചെറിയ കുട്ടി അവൻ്റെ ഉപ്പൂപ്പയുടെ കൂടെ മത്സ്യ ബന്ധനത്തിന് പോയ ഉപ്പയെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ദ്വീപുവാസികളായ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം ഒന്ന് മത്സ്യ ബന്ധനവും രണ്ട് തെങ്ങ് കൃഷിയുമാണ്. അങ്ങ്  ദൂരെ നിന്നും കുറച്ച് ബോട്ടുകൾ തീരത്തേക്ക്  വരുന്നുണ്ട്... ചെറിയ ബോട്ടുകളിൽ മത്സ്യങ്ങളായി വരുന്ന സുന്ദരമായ കാഴ്ച... ആ കുട്ടി ഉപ്പയെ കണ്ടു ....ഉറക്കെ ...പ്പാ.... പ്പാ എന്ന് വിളിക്കുന്നുണ്ട്... അദ്ദേഹം തിരിച്ചു കൈ വീശി കാണിച്ചു.... വള്ളം തീരത്തേക്കടുത്തു ജോലിക്കാർ എല്ലാവരും കൂടി വള്ളംകരയിലേക്ക് തള്ളി കയറ്റി . ബോട്ട് നിറയെ വലിയ ചൂര മത്സ്യങ്ങളാണ്, അവർ ഓരോന്നും മണൽ പരപ്പിൽ പരത്തി ഇട്ടു.... അവിടെ വലിയ അലുമിനിയം പാത്രങ്ങളായി കാത്തു നിന്ന സ്ത്രീകൾക്ക് അവരുടെ പങ്ക് നൽകി. സ്ത്രീകളിൽ ചിലർ മത്സ്യത്തിൻ്റെ തല മുറിച്ച് കളഞ്ഞ് മാംസം മാത്രം കടൽ വെള്ളത്തിൽ കഴുകി.പാത്രത്തിൽ വെച്ച് തലച്ചുമടായി വീട്ടിലേക്ക് പോയി. പണിക്കു വന്ന ജോലിക്കാർക്കും വലിയ ചൂര ന

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമായ സുരക്ഷയാണ് അവിടെ ഒരുക്കിയിരിക്കു

ലക്ഷദ്വീപ് യാത്രയിൽ ഉയർത്തെഴുന്നേറ്റ സൈക്കിൾ സ്വപ്നം

ഒരു വർഷം മുൻപ് ലക്ഷദ്വീപിൽ നടത്തിയ സൈക്കിൾ യാത്രയാണ് വീണ്ടും മനസ്സിലേക്ക് ഒരു സൈക്കിൾ കാലത്തിലേക്ക് തിരിച്ചു പോക്കിന് കാരണമാക്കിയത്. മിനിക്കോയ് ദ്വീപിൽ ചെന്നിറങ്ങിയ സമയം എന്നെ സ്വീകരിക്കാൻ വന്ന ഷെമീം സാറുമായി വളരെ പെട്ടെന്ന് തന്നെ നല്ല സൗഹൃദമായി ,അന്നു തന്നെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു ,മുറ്റത്തിരിക്കുന്ന സൈക്കിൾ പെട്ടെന്ന് കണ്ണിലുടക്കി - സാർ സൈക്കിൾ താൽപര്യമുണ്ടോ - എന്നോട്  എടുത്തോയെന്നും... കേട്ട പാതി ഞാനവനെയങ്ങട്ട് പൊക്കി..... പിന്നീട് ഈ സൈക്കളിൽ  ദ്വീപിൽ ഞാൻ പോകാത്ത മുക്കും മൂലയും ഇല്ല.... ദ്വീപിൽ എത്തിയ ദിവസം മുതൽ ഈ സൈക്കിളായിരുന്നു എൻ്റെ പ്രധാന യാത്രാ വാഹനം .ആകെ ഏഴ് കിലോമീറ്റർ ദൂരമുള്ള ദ്വീപിൽ കറങ്ങാൻ ഇതിൽ കൂടുതൽ എന്ത് വേണം. നല്ല സുന്ദരൻ ഹീറോ സ്പ്രിൻ്റ് ഗിയർ സൈക്കിൾ .. കൊറോണ പ്രശ്നങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ ഒരാഴ്ചകൊണ്ട് തിരിച്ച് കൊച്ചിയിലേക്ക് കപ്പൽ കയറിയത് സൈക്കിൾ സ്വപ്നം മനസ്സിൽ വെച്ചു കൊണ്ടായിരുന്നു. നാട്ടിൽ വന്ന് ഒരു വർഷം കഴിഞ്ഞാണ് ഒരു സൈക്കിൾ സ്വന്തമാക്കാൻ സാധിച്ചത്. ഇടക്ക് ഷെമീം സാറിനെ വിളിച്ചപ്പോൾ സൈക്കളിൻ്റെ കാര്യം ഓർമ്മിപ്പിച്ചിരുന്നു..... എന്തായാലും സാറിനെ മറക

ആദ്യത്തെ MTB - ഒരു കറുത്ത തെരുവ് പൂച്ച

ഹൈസ്‌ക്കൂൾ  ക്ലാസുകളിൽ പഠിക്കുബോഴാണ് കുറച്ച് വലിയ സൈക്കളിനോട് മോഹം തുടങ്ങിയത്.... മോഹം മമ്മി വഴി പപ്പയിലേക്കെത്തി .... അവസാനം തീരുമാനമായി... അന്നത്തെ കാലത്ത് BSA യുടെ സൈക്കിൾ ആണ് എല്ലാവരും വാങ്ങാറ് - അത് വാങ്ങാം എന്ന ഉദ്ദേശ്യത്തിലായിരുന്നു പപ്പ .കൂട്ടുകാരനായ രന്ദീപ്‌ അന്ന് ഒരു ഗിയർ സൈക്കിൾ വാങ്ങിയിരുന്നു. അക്കാലത്ത് ഗിയർ സൈക്കിൾ പ്രചാരമായി വരുന്നു.    അന്നും ഇന്നും കുന്നകുളത്തെ സൈക്കിൾ കട എന്നു പറഞ്ഞാൽ ചാക്കപ്പായി സൈക്കിൾസ് ആണ്. നേരെ കടയിലേക്ക് ,കടക്കാർ സൈക്കിൾസ് കാണിച്ചു കൊണ്ടിരുന്നു എന്നാലും എൻ്റെ കണ്ണുടക്കിയത് ഒരു കറുത്ത തെരുവു പൂച്ചയിൽ ( BSA - Street Cat) സാധാരണ ഹാൻഡലിന് പകരം ബാർ ഹാൻഡിൽ, കൂടെ വേറൊരു കൊമ്പൻ ബാറും - ബ്രേക്ക് ലിവറിന് മുന്നിൽ രണ്ട് ചിറകുകൾ - തടിയൻ ടയർ.... ഒന്നും നോക്കീല _ വാശി പിടിച്ചു - സംഭവം ഒപ്പിച്ചെടുത്തു. വീട്ടിൽ കൊണ്ടു വന്നപ്പോൾ മിക്കവരും കറുത്ത നിറത്തെ കുറിച്ചും സൈക്കിളിനെ കുറിച്ചും പറഞ്ഞ പരദൂഷണങ്ങൾ മ്മടെ മുന്നിൽ വില പോയില്ല. ഇതാണ് മ്മടെ ആദ്യത്തെ MTB സൈക്കിൾ. ഇത്തരം സൈക്കിളിനെയാണ്  MTB എന്ന് പറയുന്നത് എന്നറിഞ്ഞിട്ടൊന്നുമല്ല ... എന്നാലും അന്നും കണ്ണ് MTB യിൽ തന്ന

ആവേശപ്പുറത്ത് ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് കിലോമീറ്റർ റൈഡ്.

------------------------------------------------------- പലരും ആവേശപ്പുറത്ത്  തുടങ്ങിയ  യാത്രകൾ പാതിവഴിയിൽ ഉപേക്ഷിച്ച കഥകൾ കേട്ടിട്ടുണ്ട് .അത്യാവശ്യം പരിശീലനമില്ലാതെ ഒരു ദീർഘദൂര യാത്ര പരാജയമായിരിക്കും! ചെറിയ ദൂരങ്ങൾ ചവിട്ടി ശീലിച്ച ശേഷം മാത്രം ദീർഘമായ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാം. വ്യക്തമായ പ്ലാനിങ്ങ് ഇല്ലാതെ ഒരു യാത്രയും നടത്തരുത്. ദിവസവും ഒരു രണ്ട്‌ മണിക്കൂർ വീതം നിശ്ചിത ദൂരം സൈക്കിൾ ചവിട്ടി പരിശീലിക്കാം. ശരാശരി 15 മുതൽ 25 വരെ കിലോമീറ്റർ വേഗത എനിക്ക്  MTB- യിൽ ലഭിക്കുന്നുണ്ട്. ഹൈബ്രിഡ്, റോഡ് ബൈക്ക് മോഡലുകളിലാണ് കൂടുതൽ വേഗത ലഭിക്കുക.  വേഗത കൂടുമ്പോൾ സുരക്ഷയെ കുറിച്ച് മറക്കരുത് - ഹെൽമെറ്റ് ,കാൽ - കൈമുട്ടിൽ ഇടാനുള്ള പാഡുകൾ, ഗൗസുകൾ, ഷൂ തുടങ്ങിയ എല്ലാ റൈഡിങ്ങ്‌ ഗിയേഴ്സ് ഉപയോഗിക്കുന്നത് നല്ലതാണ്.  ലഗേജുകൾ പരമാവധി കുറക്കുന്നതാണ് നല്ലത്. കരിയറിലെ ബാഗിൽ ലഗേജുകൾ ഉറപ്പിച്ചു വെക്കാം. ഭാരം കൂടിയാൽ സൈക്കിൾ ചവിട്ടാനും ബുദ്ധിമുട്ടാവും. വിശ്രമിച്ചുകൊണ്ടുള്ള യാത്രയാണ് എപ്പോഴും നല്ലത് - അത് നിങ്ങൾക്ക് തുടർന്നും നല്ല ശരാശരിയിൽ സൈക്കിൾ ചവിട്ടാൻ സാധിക്കും. വിശ്രമിക്കുന്ന സമയത്ത് നന്നായി വെള്ളം / ഉപ്പു

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

Total Pageviews