Skip to main content

Posts

സൈക്കിൾ വൃത്തിയാക്കൽ

രണ്ട്  ദിവസം ലോക്ഡൗണിന് സമാനമായിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞ രണ്ട് ദിവസം വീട്ടിൽ ഒതുങ്ങിക്കൂടി..... സൈക്കിൾ സവാരി ഒന്നും ഉണ്ടായില്ല . പക്ഷേ ഇന്ന് ഞായറാഴ്ച,സൈക്കിൾ നല്ല രീതിയിൽ കഴുകി വൃത്തിയാക്കാൻ കുറച്ച് സമയം ചെലവഴിച്ചു.ചെയിനിലെ ഗ്രീസ് മുഴുവൻ കളഞ്ഞു വൃത്തിയാക്കി .. മാസത്തിൽ ഒരിക്കലെങ്കിലും സൈക്കിൾ ചെയിൻ ഡീസലോ -മണ്ണെണ്ണയോ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാ- മണ്ണും ചെളിയും പിടിച്ച് ചവിട്ടിയാൽ ചെയിനും - ഗിയർ പല്ലുകൾക്കും പെട്ടെന്ന് തേയ്മാനം സംഭവിക്കും . കടലിൽ പോയിഉപ്പുവെള്ളത്തിൽ നനഞ്ഞാൽ വീട്ടിൽ വന്നു അന്നു തന്നെ  കഴുകുന്നതാ നല്ലത് .

ഇന്നത്തെ യാത്ര ഏണ്ടണ്ടിയൂർ ചന്ദ്രശേഖരൻ ചേട്ടനെ വിളിച്ചുണർത്താൻ

ഇന്നത്തെ യാത്ര ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചേട്ടനെ വിളിച്ചുണർത്താൻ ---------------------------------------------------------------- ഓരോ ദിവസവും വ്യത്യസ്തമായ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ലഭിക്കുന്നത് പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ്. ഇന്ന് സവാരിക്ക് പത്രോസച്ചനും ഉണ്ട്. രാവിലെ എങ്ങോട്ടാ യാത്രയെന്ന് അച്ചൻ കൃത്യമായി പറഞ്ഞിട്ടില്ലായിരുന്നു - എങ്കിലും ചേറ്റുവ റൂട്ടിലേക്കാണെന്ന് പറഞ്ഞു. ഓരോ യാത്രയിലും ഒരു സസ്പെൻസ് അച്ചൻഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരിക്കും .രാവിലെ ഇറങ്ങുമ്പോൾ നല്ല മിന്നൽ ഉണ്ടായിരുന്നു - ഒരു മഴക്കോൾ  - പെയ്താ നന്നായി - ഫോൺ നനയാതിരിക്കാൻ പത്രോസച്ചൻ നല്ലൊരു കവർ തന്നു. ഇന്ന് പതിവിലും കുറച്ച് വേഗത്തിലാണ് സൈക്കിൾ ചവിട്ടിയത് സാധാരണ ഒരു മണിക്കൂറിൽ 15 km എന്ന ശരാശരിയിലാണ് സൈക്കിൾ ചവിട്ടാറ്. ഇന്ന് അരമണിക്കൂർ കൊണ്ട് 10 km ചവിട്ടി ചാവക്കാട് സെൻ്ററിലെത്തി - പുലർച്ച നല്ല മഴ പെയ്ത ലക്ഷണമുണ്ട് റോഡരികിലെല്ലാം വെള്ളം കെട്ടിക്കിടക്കുന്നു . അവിടെ നിന്നും മുന്നോട്ട് തന്നെ - യാത്ര ചേറ്റുവയിലേക്കെന്ന് ഞാൻ മനസിലുറപ്പിച്ചു. പത്രോസച്ചൻ മുന്നിൽ പറന്ന് പോകുന്നുണ്ട് . റോഡ് പുതുക്കിയ കാരണം റോഡിലെ പഴയ കുളങ്ങൾ ഒ...

രാവിലെ മന്നലാംകുന്ന് ബീച്ചിലേക്ക് ഇറങ്ങിയതാ

ആഗോള താപനം കുറക്കുന്നതിന് സൈക്കിളുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല !  പ്രകൃതി സൗഹാർദമായ ഒരു യാത്ര.... മലിനീകരണം ഉണ്ടാക്കാതെ... ഇന്ധനങ്ങൾ ഉപയോഗിക്കാതെ ... നമുക്ക് സൈക്കളിൽ  യാത്ര ചെയ്യാം - കൂടെ  പ്രകൃതിയുടെ പ്രഭാത സൗന്ദര്യങ്ങൾ ആസ്വദിക്കാം, ശ്രവിക്കാം. ശരീരത്തിനും മനസ്സിനും  ഈ വ്യായാമത്തിലൂടെ നല്ല ആരോഗ്യ സംരക്ഷണം നൽകി - വേഗത കുറച്ച് സുരക്ഷിതമായി- ചുറ്റുപാടുകളുടെ സൗന്ദര്യം ആസ്വദിച്ച് വട്ടത്തിൽ ചവിട്ടി നീളത്തിൽ പോവാൻ എൻ്റെ യാത്രകൾ നിങ്ങൾക്ക് പ്രചോദനമാകുമെങ്കിൽ അങ്ങിനെയാവട്ടെ ..... ഞാൻ യാത്ര തുടരട്ടെ....

പാവറട്ടിയിലേക്ക് - 21/04/2021

രാവിലെയുള്ള സൈക്കിൾ യാത്രയിൽ അപ്രതീക്ഷിതമായ പല കാഴ്ചകളും നമുക്ക് കാണാം.... രാവിലെ കറങ്ങി തിരിഞ്ഞ് പാവറട്ടി പള്ളിയെത്തി - പള്ളി നടയിലെ കൊടിമരത്തിൽ തിരുന്നാൾ കൊടികയറ്റിയിട്ടുണ്ട് - പള്ളിയുടെ മുറ്റത്ത് നടപ്പാതയിൽ  ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.  പോകുന്ന വഴി പാലയൂർ പള്ളിമുറ്റത്തും ഒന്നു നിർത്തി കുറച്ച് പടങ്ങൾ എടുത്തു - സൈക്ലിക്ക് ആരോഗ്യത്തിനും വളരെ നല്ലതാണ് - നല്ല വ്യായാമമാണിത് - യാത്രയിൽ പുതിയ വഴികൾ കണ്ടെത്തുന്നതോടൊപ്പം ഞാൻ കാണുന്ന കാഴ്ചയിലെ കുറച്ച് നല്ല ദൃശ്യങ്ങൾ മറ്റുള്ളവർക്ക് നൽകുക എന്നതും ഈ പ്രഭാത യാത്രയുടെ ഉദ്ദേശ്യത്തിൽ ഉൾക്കൊള്ളുന്നു. നമ്മുടെ നാട്ടിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ സൈക്കിൾ ഉപയോഗിക്കുന്നുണ്ട്. അവർ പണി ആയുധങ്ങളും, ഭക്ഷണവും, ജോലി ചെയ്യാനുള്ള വസ്ത്രവും എല്ലാം സൈക്കളിനു പുറകിൽ വെച്ചുകെട്ടി വരിവരിയായി സൈക്കളിൽ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നു, ചിലർ ഭാര്യയെ സൈക്കളിനു പുറകിൽ വരെ ഇരുത്തി വരെ പണിയെടുക്കാൻ പോകുന്നത് കാണാം ....   നമ്മുടെ നാട്ടിലാണെങ്കിൽ ചിലർക്ക് ചെറിയ പണിക്ക് പോകണമെങ്കിൽ വില കൂടിയ ബൈക്ക് തന്നെ വേണം... കുന്നംകുളം- ചാട്ടുകുളം - തൈക്കാട് -പാവറട്...

എൻ്റെ വിദ്യാലയത്തിലേക്ക്

ത്രിത്താലയിലെ വെള്ളിയാംകല്ല് പാലത്തിലൂടെ

ചാറ്റൽ മഴയത്ത് ഗുരുവായൂർ പുന്നത്തൂർ കോട്ടയുടെ മുന്നിലൂടെ

Total Pageviews