Skip to main content

എൻ്റെ വിദ്യാലയത്തിലേക്ക്

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ചൊവ്വന്നൂരിലെ വെട്ടുകൽ ഗുഹ

ചൊവ്വന്നൂരിലെ വെട്ടുകൽ ഗുഹ ..... കുട്ടിക്കാലത്ത് അവധിക്കാലമായാൽ മണ്ണു റോഡിൽ  സൈക്കിളിൽ അഭ്യാസം കാണിച്ചു വിലസിയിരുന്ന കാലം, അന്ന് കറങ്ങി നടക്കാനും കടയിൽ പോകാനും സൈക്കിളാണ്. റോഡിൽ നിരത്തിയിട്ട വൈയ്ക്കോലിനു മുകളിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ അതിൽ നിന്നു വന്നിരുന്ന മണമെല്ലാം ഇന്നു മറന്നു പോയിരിക്കുന്നു.... കാലങ്ങൾ മാറി വന്നപ്പോൾ വികസനങ്ങളുടെ ഭാഗമായി മണ്ണു റോഡുകളും അപ്രത്യക്ഷമായി. വേഗത കൂടിയ യന്ത്ര വാഹനങ്ങളിലേക്ക് ചേക്കേറിയപ്പോൾ സൈക്കളിലെ സവാരിയെ പലരും പൂർണമായി അവഗണിച്ചു. വേഗത കൂടിയപ്പോൾ പല നാട്ടുകാഴ്ചകളും ശ്രദ്ധിക്കാൻ നമുക്ക് സമയവും കുറഞ്ഞു... മിക്കവാറും ദിവസങ്ങളിൽ ചൊവ്വന്നൂർ ഗുഹക്ക് മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒന്ന് ഇറങ്ങി നോക്കിയിട്ടില്ലായിരുന്നു. കേരളത്തിൽ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങളുടെ നിരയിൽ പ്രധാനപ്പെട്ടതാണ് ചൊവ്വന്നൂർ വെട്ടുകൽ ഗുഹയെന്ന്  ഇപ്പോഴാണ് അറിഞ്ഞത് . കുന്നംകുളം നഗരത്തിൽ ബസ്റ്റാന്റിൽ നിന്നും വാടക്കാഞ്ചേരി റോഡിൽ  ഒരുകിലോമീറ്റർ അകലെ പാതയോരത്താണ്  ചൊവ്വന്നൂർ ഗുഹ സ്ഥിതിചെയ്യുന്നത്. ബസിൽ യാത്രയെ ചെയ്യുമ്പോൾ ഗുഹ സ്റ്റോപ്പെന്ന് കേട്ടിട്ടുണ്...

Total Pageviews