രണ്ട് ദിവസം ലോക്ഡൗണിന് സമാനമായിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞ രണ്ട് ദിവസം വീട്ടിൽ ഒതുങ്ങിക്കൂടി..... സൈക്കിൾ സവാരി ഒന്നും ഉണ്ടായില്ല .
പക്ഷേ ഇന്ന് ഞായറാഴ്ച,സൈക്കിൾ നല്ല രീതിയിൽ കഴുകി വൃത്തിയാക്കാൻ കുറച്ച് സമയം ചെലവഴിച്ചു.ചെയിനിലെ ഗ്രീസ് മുഴുവൻ കളഞ്ഞു വൃത്തിയാക്കി .. മാസത്തിൽ ഒരിക്കലെങ്കിലും സൈക്കിൾ ചെയിൻ ഡീസലോ -മണ്ണെണ്ണയോ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാ- മണ്ണും ചെളിയും പിടിച്ച് ചവിട്ടിയാൽ ചെയിനും - ഗിയർ പല്ലുകൾക്കും പെട്ടെന്ന് തേയ്മാനം സംഭവിക്കും . കടലിൽ പോയിഉപ്പുവെള്ളത്തിൽ നനഞ്ഞാൽ വീട്ടിൽ വന്നു അന്നു തന്നെ കഴുകുന്നതാ നല്ലത് .
Comments
Post a Comment