Skip to main content

പാവറട്ടിയിലേക്ക് - 21/04/2021

രാവിലെയുള്ള സൈക്കിൾ യാത്രയിൽ അപ്രതീക്ഷിതമായ പല കാഴ്ചകളും നമുക്ക് കാണാം.... രാവിലെ കറങ്ങി തിരിഞ്ഞ് പാവറട്ടി പള്ളിയെത്തി - പള്ളി നടയിലെ കൊടിമരത്തിൽ തിരുന്നാൾ കൊടികയറ്റിയിട്ടുണ്ട് - പള്ളിയുടെ മുറ്റത്ത് നടപ്പാതയിൽ  ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.  പോകുന്ന വഴി പാലയൂർ പള്ളിമുറ്റത്തും ഒന്നു നിർത്തി കുറച്ച് പടങ്ങൾ എടുത്തു -

സൈക്ലിക്ക് ആരോഗ്യത്തിനും വളരെ നല്ലതാണ് - നല്ല വ്യായാമമാണിത് - യാത്രയിൽ പുതിയ വഴികൾ കണ്ടെത്തുന്നതോടൊപ്പം ഞാൻ കാണുന്ന കാഴ്ചയിലെ കുറച്ച് നല്ല ദൃശ്യങ്ങൾ മറ്റുള്ളവർക്ക് നൽകുക എന്നതും ഈ പ്രഭാത യാത്രയുടെ ഉദ്ദേശ്യത്തിൽ ഉൾക്കൊള്ളുന്നു.

നമ്മുടെ നാട്ടിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ സൈക്കിൾ ഉപയോഗിക്കുന്നുണ്ട്. അവർ പണി ആയുധങ്ങളും, ഭക്ഷണവും, ജോലി ചെയ്യാനുള്ള വസ്ത്രവും എല്ലാം സൈക്കളിനു പുറകിൽ വെച്ചുകെട്ടി വരിവരിയായി സൈക്കളിൽ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നു, ചിലർ ഭാര്യയെ സൈക്കളിനു പുറകിൽ വരെ ഇരുത്തി വരെ പണിയെടുക്കാൻ പോകുന്നത് കാണാം ....   നമ്മുടെ നാട്ടിലാണെങ്കിൽ ചിലർക്ക് ചെറിയ പണിക്ക് പോകണമെങ്കിൽ വില കൂടിയ ബൈക്ക് തന്നെ വേണം...

കുന്നംകുളം- ചാട്ടുകുളം - തൈക്കാട് -പാവറട്ടി - പാലയൂർ - ചാവക്കാട് - ഗുരുവായൂർ-കുന്നംകുളം

Comments

Total Pageviews