Skip to main content

പത്രോസച്ചൻ്റ കൂടെയൊരു പൊന്നാനി യാത്ര.

17/4/21
ഇന്നത്തെ യാത്ര വീണ്ടും പൊന്നാനിയിലേക്ക് പത്രോസച്ചൻ്റെ കൂടെ... കുന്നംകുളം ബഥനി ആശ്രമത്തിൽ നിന്നും രാവിലെ 5 മണിക്ക് ഇറങ്ങി. 
വെളിച്ചം വന്നു തുടങ്ങിയിട്ടില്ല, സൈക്കളിലെ LED ലൈറ്റിൻ്റെ വെളിച്ചത്തിൽ പതുക്കെ യാത്ര തുടങ്ങി. ചില കിളികൾ രാവിലെ നേരത്തെ എണീറ്റു മരച്ചില്ലകളിലിരുന്ന് ഞങ്ങളോട് ഹായ് പറഞ്ഞു. പുലർകാലത്തെ നേർത്ത തണുപ്പിൽ സൈക്കിൾ വട്ടത്തിൽ ചവിട്ടി മുന്നോട്ട് .
കൃത്യം 30 KM ആണ് പൊന്നാനിയിലേക്ക്, 1:45 മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തി. ഹാർബറിനടുത്ത് കുറച്ച് സമയം വിശ്രമിക്കാൻ നിർത്തി.

നിരവധി മത്സ്യ ബന്ധന ബോട്ടുകൾ യാത്ര കഴിഞ്ഞ് വന്ന് വിശ്രമിക്കുന്നു. ചിലർ വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്നുണ്ട്, അവർക്ക് നല്ല മീൻ കിട്ടുന്നുണ്ട് കുറച്ച് നേരം അതു കണ്ട് നിന്നു. വേറൊരു ചേട്ടൻ ഒരു ചെറിയ ചൂണ്ടയായി മീൻപിടിക്കുന്നുണ്ട് , പുഴയിൽ നിന്ന് പിടിച്ച ജീവനുള്ള ചെമ്മീനിനെയാണ് കൊളുത്തിൽ ഇരയായി ഇടുന്നത്.

ഇരുകരകളെയും ബന്ധിപ്പിച്ച് കൊണ്ട് ജങ്കാർ സർവീസ് നടത്തുന്നത് നോക്കി നിന്നു നിരവധി വാഹനങ്ങളാണ് ജങ്കാറിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത് .

കടലിലേക്കുള്ള പാറക്കെട്ടിൽ കയറി ഇരുന്നു. പത്രോസച്ചൻ താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന  കുറുക്കൻമാരെ കാണിച്ചു തന്നു. അച്ചൻ മുൻപും ഇവിടെ നിന്ന് കുറുക്കൻ്റയും, ചെന്നായയുടെയും പടങ്ങൾ എടുത്തിട്ടുണ്ട് .

പെട്ടെന്ന് അച്ചൻ്റെ ഫോണിൽ ഒരു കോൾ ഇന്നത്തെ മനോര പത്രത്തിൽ ത്രിശൂർ എഡീഷണിൽ  അച്ചനെ കുറിച്ച് കിടുക്കൻ വാർത്ത "പറവപോലൊരു പത്രോസച്ചൻ "... പിന്നെ തുടരെ കോളുകൾ ചിലത് എടുത്തു. എന്തായാലും ഇന്നത്തെ ദിവസം വേറെ ലെവൽ ആയി.

അതിനിടയിൽ പൊന്നാനിയിലെ ചില ഫ്രീക്കൻമാർ ഏതാടാ ഈ കടമറ്റത്ത് കത്തനാർ എന്ന് പറഞ്ഞ് ബൈക്കിൽ പാഞ്ഞു പോകുമ്പോൾ അച്ചനും ഞാനും അവർക്ക് ഹായ് പറഞ്ഞു ടാറ്റ കൊടുത്തു...... പോയി പത്രം നോക്കടാന്ന് പറയാൻ തോന്നി.... പക്ഷേ ഇത് ത്രിശൂർ ജില്ല അല്ലല്ലോ!

പൊന്നാനി ബീച്ച് റോഡിന് സമീപം വിദ്യഭ്യാസ ഓഫീസിന് മുന്നിൽ  ആൽമരത്തിൻ്റെ വേരുകൾ കൊണ്ട് ചുമരുകൾ പൊതിഞ്ഞ പഴയ കെട്ടിടത്തിൽ പോയി കുറച്ച് ചിത്രങ്ങൾ എടുത്തു. ആ ആൽമരം പൂർണമായും ആ കെട്ടിടത്തെ വിഴുങ്ങിയിട്ടുണ്ട്. പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങൾ പകർത്തിയെടുത്ത് യാത്ര തുടർന്നു.

 ഇടക്ക് പനങ്ങാട്ടുള്ള അച്ചൻ്റെ സുഹൃത്ത് ബാബുക്കയുടെ വീട്ടിൽ കയറി. രാവിലെ വളരെ നേരത്തെ എണീക്കുന്ന ബാബുക്ക നീന്തലിൽ ഒരു വിദ്ധക്തനാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ അദ്ദേഹത്തിന് നല്ല കഴിവാണ്.അദ്ദേഹം ദിനചര്യയുടെ ഭാഗമാക്കിയ വ്യത്യസ്ഥമായ ബ്രീത്തിങ്ങ് വ്യായാമങ്ങളെ കുറിച്ച് ചരിയപ്പെടുത്തി തന്നു.
വന്നേരി നാട് എന്ന പുസ്തകത്തെ കുറിച്ചും അതിൽ പരാമർശിച്ചിട്ടുള്ള പ്രശസ്തരായിരുന്ന സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത അദ്ദേഹത്തിൻ്റെ പൂർവികമാരെക്കുറിച്ചും സംസാരിച്ചു.

 കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ ലോകത്ത് നടത്തുന്ന പരീക്ഷണങ്ങളും അതിജീവന രീതികളെക്കുറിച്ചും സംസാരിച്ചു.  ബാബുക്കയുടെ ഭാര്യ ടീച്ചറായിരുന്നു ഈ വർഷം പൊന്നാനി ഹൈസ്ക്കൂളിൽ നിന്നും വിരമിച്ചു . ടീച്ചർ ഞങ്ങൾക്ക് തണുത്ത നാരങ്ങ വെള്ളം ,ചായ എന്നിവ ഉണ്ടാക്കി തന്നു - യാത്രയാക്കുബോൾ , സൈക്കളിൽ പോകുന്ന ഒരു കുരിശിൻ്റെ പടമെടുക്കട്ടെ എന്നു പറഞ്ഞ് സൈക്കിളിൽ ഇരിക്കുന്ന പത്രോസച്ചൻ്റെ ഒരു ഫോട്ടോ ബാബുക്ക ഫോണിൽ പകർത്തി.

അച്ചൻ്റെ സുഹൃത്തായ ശാന്തി ഹോസ്പിറ്റലിലെ ഡോക്ടർ രാജേഷിനെ അവിടെ പോയി ചരിചയം പുതുക്കി ,ഡോക്ടർ അച്ചനെ സൈക്കളിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല.അവിടുത്തെ ഫാർമസിസ്റ്റ് എൻ്റെ സുഹൃത്ത് സേതുവിൻ്റെ ഭർത്താവ് സന്ദീപ് ചേട്ടൻ ആയിരുന്നു. കുറച്ച് സമയത്തെ സംഭാഷണത്തിനു ശേഷം ഒരു സെൽഫിയെടുത്ത് അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

തെക്കേപുറത്ത് എൻ്റെ വീട്ടിൽ ഒന്നു കയറി ഒരു ഗ്ലാസ് നാരങ്ങാവെള്ള മങ്ങട്ട് കാച്ചി- യാതൊരു ക്ഷീണവുമില്ലാതെ 60 km ചവിട്ടിക്കൂട്ടിയ അച്ചൻ തിരിച്ച് ബഥനി ആശ്രമത്തിലേക്ക് ....

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

Total Pageviews