രാവിലെ വട്ടത്തിൽ ചവിട്ടി പാറന്നൂർ ചിറയിൽ.
സൈക്ലിങ്ങ് നല്ലവ്യായാമം, കൂടാതെ പ്രഭാതത്തിലെ കുളിർമ്മയുള്ള കാഴ്ചകളുമായി ഒരു യാത്ര!
ഇന്നത്തെ റൂട്ട്: കുന്നംകുളം - പാറന്നൂർ - ചിറന്നല്ലൂർ - പന്നിത്തടം - ചൊവ്വന്നൂർ - കുന്നംകുളം.
ത്രിശൂർ ജില്ലാ പഞ്ചായത്തിൻ്റെയും ചൂണ്ടൽ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത സംരംഭമാണ് പാർന്നൂർ ചിറ ടൂറിസം .
പ്രഭാത സമയത്തും വൈകുന്നേരങ്ങളും ചിലവഴിക്കാൻ പറ്റിയ നല്ല സ്ഥലമാണ് ,നടപ്പാതയിൽ ടൈൽ വിരിച്ചിട്ടുണ്ട് - വിശ്രമിച്ച് ഇരിക്കാൻ സിമൻറ് ബഞ്ചുകളും ഭംഗിയായി നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇവിടം വേറെ ലെവൽ ആയിരിക്കും - ഇപ്പോൾ ചിറയിൽ ഒഴുക്ക് തീരെ ഇല്ല - പാറക്കെട്ടുകൾക്കിടയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
Comments
Post a Comment