ചൊവ്വന്നൂരിലെ വെട്ടുകൽ ഗുഹ .....
കുട്ടിക്കാലത്ത് അവധിക്കാലമായാൽ മണ്ണു റോഡിൽ സൈക്കിളിൽ അഭ്യാസം കാണിച്ചു വിലസിയിരുന്ന കാലം, അന്ന് കറങ്ങി നടക്കാനും കടയിൽ പോകാനും സൈക്കിളാണ്. റോഡിൽ നിരത്തിയിട്ട വൈയ്ക്കോലിനു മുകളിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ അതിൽ നിന്നു വന്നിരുന്ന മണമെല്ലാം ഇന്നു മറന്നു പോയിരിക്കുന്നു....
കാലങ്ങൾ മാറി വന്നപ്പോൾ വികസനങ്ങളുടെ ഭാഗമായി മണ്ണു റോഡുകളും അപ്രത്യക്ഷമായി. വേഗത കൂടിയ യന്ത്ര വാഹനങ്ങളിലേക്ക് ചേക്കേറിയപ്പോൾ സൈക്കളിലെ സവാരിയെ പലരും പൂർണമായി അവഗണിച്ചു.
വേഗത കൂടിയപ്പോൾ പല നാട്ടുകാഴ്ചകളും ശ്രദ്ധിക്കാൻ നമുക്ക് സമയവും കുറഞ്ഞു...
മിക്കവാറും ദിവസങ്ങളിൽ ചൊവ്വന്നൂർ ഗുഹക്ക് മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒന്ന് ഇറങ്ങി നോക്കിയിട്ടില്ലായിരുന്നു.
കേരളത്തിൽ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങളുടെ നിരയിൽ പ്രധാനപ്പെട്ടതാണ് ചൊവ്വന്നൂർ വെട്ടുകൽ ഗുഹയെന്ന് ഇപ്പോഴാണ് അറിഞ്ഞത് .
കുന്നംകുളം നഗരത്തിൽ ബസ്റ്റാന്റിൽ നിന്നും വാടക്കാഞ്ചേരി റോഡിൽ ഒരുകിലോമീറ്റർ അകലെ പാതയോരത്താണ് ചൊവ്വന്നൂർ ഗുഹ സ്ഥിതിചെയ്യുന്നത്. ബസിൽ യാത്രയെ ചെയ്യുമ്പോൾ ഗുഹ സ്റ്റോപ്പെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഗുഹ ശ്രദ്ധിച്ചില്ല.
ഇത് പൗരാണിക ഗുഹകളൂടെ ഉത്തമ മാതൃകയാണ്. കേരളത്തിൽ കാണുന്ന വെട്ടുകൽ ഗുഹകളുടെ മാതൃകയിൽ തന്നെ യാണ് ഈ ഗുഹയും നിർമ്മിച്ചിട്ടുള്ളത്.
Comments
Post a Comment