Skip to main content

"അപ്പോ മ്മടെ സൈക്കിളാണ് യഥാർത്ഥ ബൈക്ക് "

"അപ്പോ മ്മടെ സൈക്കിളാണ് യഥാർത്ഥ ബൈക്ക് "

കോവിഡ് അതിരൂക്ഷമായി കൊണ്ടിരിക്കുന്നു - നിരവധി സ്ഥലങ്ങൾ കണ്ടെയ്ൻമെൻ്റ് സോണും - അതിലൂടെ ചാടി കടന്നുള്ള സൈക്കിൾ ചവിട്ടിന് ഇന്ന് മനസു വന്നില്ല.... എന്തായാലും  കുറച്ച്  നേരം മുറ്റത്ത് ചവിട്ടി ആശ്വസിച്ചു.
പുതിയ സൈക്കിൾ യാത്രാ അനുഭവങ്ങൾ പ്രതീക്ഷിച്ച നിങ്ങളെ നിരാശരാക്കുന്നില്ല...

സൈക്കിളുകളെ കുറിച്ച് ചില അറിവുകൾ പങ്കു വെക്കാമെന്ന് കരുതി. 
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ/ബൈസിക്കിൾ  നിർമ്മിച്ചത്..
ഇവയെബൈക്കുകൾ എന്നും വിളിക്കുന്നു - യാന്ത്രങ്ങൾ ഘടിപ്പിച്ച ബൈക്കുകളാണ് മോട്ടോർ ബൈക്കുകൾ. എന്നാൽ ബൈക്ക് എന്ന വാക്കിൽ നമുക്കുള്ള തെറ്റിദ്ധാരണ മാറിയോ!
അപ്പോ മ്മടെ സൈക്കിളാണ് യഥാർത്ഥ ബൈക്ക്.

 ഇന്ന് ലോകത്ത് വിവിധ മേഖലകളിലെ ജനകീയ ഗതാഗത രീതിയായി സൈക്കിൾ മാറി.
കളിപ്പാട്ടമെന്ന രീതിയിൽ തുടങ്ങി വ്യായാമത്തിനും, ഗതാഗതത്തിനും, കച്ചവടത്തിനും ,മത്സരങ്ങൾക്കും, പോലീസ്, പോസ്റ്റ്മാൻ എന്നീ വ്യത്യസ്ഥ മേഖലകളിൽ സൈക്കിൾ ജനകീയമായി മാറി.

പലരും എന്നോട് ചോദിക്കുന്നുണ്ട്  സൈക്കിൾ ഏതാ ? ഏതാണ് നല്ല സൈക്കിൾ ?

വ്യത്യസ്ത രീതിയിൽ സൈക്കിളുകളെ  നമുക്ക് തരംതിരിക്കാം:



പ്രവർത്തനത്തിന്റെ, ഇരിക്കുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ, രൂപഘടനയുടെ, ഗിയറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എന്നിങ്ങനെ. 
യൂടിലിറ്റി സൈക്കിൾ ,
മൗണ്ടെയിൻ സൈക്കിളുകൾ, 
റെയിസിങ്ങ് സൈക്കിളുകൾ, 
ടൂറിങ്ങ് സൈക്കിളുകൾ,
ഹൈബ്രിഡ് സൈക്കിളുകൾ,
ക്രൂസർ സൈക്കിളുകൾ, 
ബി.എം.എക് സൈക്കിളുകൾ , 
ഫിക്സഡ് ഗിയർ സൈക്കിളുകൾ, 
നീളം കൂടിയ സൈക്കിളുകൾ, 
ഫോൾഡിങ്ങ് സൈക്കിളുകൾ, 
ലോറൈഡർ സൈക്കിളുകൾ,
ആംഫിബിയസ് സൈക്കിളുകൾ, 
കാർഗോ ബൈക്കുകൾ, റെക്കുമ്പെന്റ് സൈക്കിളുകൾ, ഇലക്ട്രിക് സൈക്കിളുകൾ എന്നിവയാണ് പൊതുവായ ഇനങ്ങൾ
ഒന്നും കൂടെ ലളിതമാക്കി നമുക്കിതിനെ മൂന്നായി തരം തിരിക്കാം

1. MTB - മൗണ്ടൻ ബൈക്കുകൾ
2. ഹൈബ്രിഡ് സൈക്കിൾ
3. റോഡ് ബൈക്ക്
ഇവയിലും ഗിയർ ഉള്ളതും ഇല്ലാത്തതും ഉണ്ട്. മെറ്റൽ/അലോയ്/ കാർബൺ എന്നീ വ്യത്യസ്ഥമായ പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിച്ചവയും ഉണ്ട്. നമ്മുടെ ഉയരത്തിന് അനുസരിച്ചുള്ള ഫ്രെയിം ,ടയർ - സൈസിലുള്ള സൈക്കളുകൾ തെരെഞ്ഞെടുക്കണം.

എം.ടി.മ്പി അഥവ മൗണ്ടൻ സൈക്കളുകൾക്ക് തടിച്ച ടയറും കുറച്ച് ഹെവിയായി തോന്നുന്ന ഫെയിമും ഉണ്ടായിരിക്കും, പേരിനെ യഥാർത്ഥ്യമാക്കുന്ന രീതിയിൽ  ഇവയുടെ പ്രധാന ഉപയോഗം മോശം റോഡുകളിലും, കുന്നുകളിലും സുഗമമായി റൈഡ് ചെയ്യാം എന്നതാണ്. എല്ലാ റോഡുകൾക്കും ഇവൻ ഉത്തമമാണ്. എന്നാൽ വേഗതയുടെ കാര്യത്തിൽ ഇവൻ പുറകിലാണ്. നല്ല വ്യായാമത്തിന് ഇവനെ പ്രയോജനപ്പെടുത്താം. 

ഹൈബ്രിഡുകളാണ് ദൂരയാത്രകൾക്ക് ഉചിതം.ഇവയുടെ ഫ്രെയിമും ടയറും എം ടി ബി കളെക്കാൾ കനം, ഭാരം എന്നിവ കുറവായിരിക്കും. അതു കൊണ്ട് തന്നെ വളരെ വേഗത്തിൽ യാത്ര ചെയ്യാനും സാധിക്കും.

റോഡ് ബൈക്കുകൾ പ്രധാനമായും റേസിങ്ങ് മത്സരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവയാണ്.താരതമ്യേന ഇവയുടെ ടയർ വളരെ കനം കുറഞ്ഞവ ആയിരിക്കും. മോശം റോഡുകൾ ഇത്തരം സൈക്കളുകളുടെ വില്ലനാണ്. ഇവയുടെ ഹാൻഡിൽ ബാറും വ്യത്യസ്ഥമാണ്.

നമ്മുടെ ആവശ്യം തിരിച്ചറിഞ്ഞത്, വളരെയധികം ചിന്തിച്ച ശേഷം മാത്രം സൈക്കിളുകൾ തിരഞ്ഞെടുക്കാം - 15000- മുതൽ നല്ല ഗിയർ സൈക്കിളുകൾ വിപണിയിൽ ലഭ്യമാണ്.

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

Total Pageviews