Skip to main content

ചൂണ്ടൽ - പഴുന്നാന പുതിയ റോഡിലൂടെ

രണ്ടു ദിവസത്തിനു ശേഷം ഇന്ന് വീണ്ടും സൈക്കിൾ സവാരി തുടങ്ങി - കൂടെ പ്ലസ് ടു കാല സുഹൃത്ത്  ടിജോയും ഉണ്ട്. യാത്ര  ചൂണ്ടൽ - പഴുന്നാന പുതിയ റോഡ് - പാറന്നൂർ ചിറ വഴിയായിരുന്നു. ഇടക്ക് വെച്ച് ടിജോ വീട്ടിലേക്ക് തിരിച്ചു ഞാൻ മുന്നോട്ട് പോയി.. 

ഞാൻ പാറന്നൂർ ചിറയിൽ എത്തി കുറച്ച് നേരം വിശ്രമിച്ചു ....നല്ല ശാന്ത സുന്ദരമായ സ്ഥലം വിശ്രമിക്കാനായി നല്ല സിമൻ്റ് ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട് .ചിറയിൽ വെള്ളത്തിൻ്റെ ഒഴുക്ക് തീരെ ഇല്ല.തടയിണ ഉള്ളതിനാൽ വെള്ളം മറുവശത്ത് തടഞ്ഞു നിൽക്കുന്നുണ്ട്. വ്യത്യസതതരത്തിലുള്ള പക്ഷികളെ  അവിടെ കാണാം, രാവിലെ ഇരതേടി ഇറങ്ങിയ അവർ മരച്ചില്ലകളിൽ ചാടിക്കളിച്ചും വെള്ളത്തിൽ കുളിച്ചും പറന്നു നടക്കുന്നു . 

ചിറയിലെ വെള്ളത്തിലേക്കിറങ്ങാൻ പടവുകൾ ഉണ്ട് .ഒരു ചേട്ടൻ അവിടെ നിന്ന് പശുവിനെ കുളിപ്പിക്കുന്നുണ്ട്, കഴിഞ്ഞ തവണ വന്നപ്പോഴും ആ ചേട്ടൻ പശുവിനെ കുളിപ്പിക്കുന്ന കാഴ്ച കണ്ടിരുന്നു. ചിലർ ബൈക്കിൽ വന്ന് അവിടെ വ്യായാമം ചെയുന്നത് കണ്ടു. ഞാനും ചുമ്മ ചില സ്ട്രെച്ചിങ്ങ് ചെയ്തു, ചെറിയ പണിയും കിട്ടി. ചെറുതായി ഒരു മസിൽ പെയിൻ കുറച്ച് നേരം കൂടി വിശ്രമിച്ചു.

അടുത്തുള്ള പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞ് ചിലർ നടന്നു പോകുന്നുണ്ട്.
ശുദ്ധവായു ശ്വസിച്ചു കൊണ്ട് കുറച്ച് നേരം ചിറയുടെ തീരത്തുള്ള നടപ്പാതയിലൂടെ നടന്നപ്പോൾ - ഓക്സിജൻ കിട്ടാതെ ശ്വാസകോശം തകർന്നു കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞ നമ്മുടെ സുഹൃത്തുക്കളെ ഓർത്തു.കൂടെ കഴിഞ്ഞ ദിവസം നേപ്പാളിൽ വെച്ച് മരണമടഞ്ഞ ലിമ്പിനേയും . എല്ലാം സഹിക്കാനുള്ള ശക്തി ഈശ്വരൻ അവരുടെ കുടുബത്തിനു നൽകട്ടെ. 
തിരിച്ചു പോകുന്ന വഴി ബഥനി ആശ്രമത്തിൽ കയറി അച്ചനുമായി ഇത്തിരി കുശലാന്വേഷണം നടത്തി. കാലിലെ മസിൽ പെയിൻമാറാൻ അച്ചൻ്റെ വക കുറച്ച് പൊടികൈകൾ ചെയ്തു തന്നു.

വീട്ടിലേക്ക് പോരുന്ന വഴി കോടതിപ്പടി മുനിസിപ്പൽ കോർട്ടേഴ്സിനടുത്ത്  റോഡിൽ നിറയെ ഞാവൽ പഴം കിടക്കുന്നു - ഇപ്പോ ഇതൊന്നും ആർക്കും വേണ്ടെ ,അധികം ആളുകൾ പോകാത്ത വഴി ആയതു കൊണ്ടായിരിക്കും.സൈക്കിൾ റോഡരികിൽ നിർത്തി - അടുത്ത പറമ്പിൽ നിന്ന്‌ പൊടിയന ഇല പൊട്ടിച്ചു കുമ്പിളാക്കി അതിലേക്ക് ഞാവൽ പഴം പെറുക്കി ഇട്ടു , ഇനി വീട്ടിലേക്ക്

Comments

Popular posts from this blog

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

Total Pageviews