Skip to main content

കുന്നംകുളത്തു നിന്ന് പൊന്നാനിയിലേക്ക്


രാവിലത്തെ വട്ടത്തിൽ ചവിട്ടൽ -

കുന്നംകുളത്തു നിന്ന്
പൊന്നാനിയിലേക്ക്  വട്ടത്തിൽ ചവിട്ടി നീളത്തിൽ ഓട്ടിക്കറങ്ങി വന്നു. 
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. 
ഭാരതപ്പുഴയും തിരൂർ-പൊന്നാനിപ്പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദർശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാർച്ചുമുതൽ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികൾ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേർന്നു കിടക്കുന്ന പുറത്തൂർ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

പൊന്നാനി ബീച്ച്, ഹാർബർ, ലൈറ്റ് ഹൗസ് തുടങ്ങീ നിരവധി സ്ഥലങ്ങൾ ..... എല്ലാം കൂടെ 65 Km ചവിട്ടിക്കൂട്ടി. ഒരു ദിവസം മുഴുവൻ കറങ്ങി കാണാനുള്ള കാഴ്ചകളുണ്ട്....

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

മുനിയാട്ടുകുന്ന്

നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.   പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും  കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാ...

Total Pageviews